തിരുവനന്തപുരം: തൃപ്തി ദേശായി അടക്കം ഒരു യുവതിയേയും ശബരിമലയില്‍ കയറ്റില്ലെന്ന് മന്ത്രി എ.കെ ബാലന്‍.
സര്‍ക്കാറിന്റെയും പൊലീസിന്റെയും സംരക്ഷണത്തില്‍ ശബരിമല കയറാന്‍ സാധിക്കില്ല. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തൃപ്തിയുടെ വരവിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന മന്ത്രി പറഞ്ഞു.
അതേസമയം, ബിന്ദു അമ്മിണിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ അത് അനുവദിക്കില്ലെന്നും ഭക്തിയുടെ പേരില്‍ ഇത്തരം പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിലേക്കെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും വരവിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന സംശയം സര്‍ക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു ചാനല്‍ മാത്രം തൃപ്തി ദേശായിയുടെ വരവ് അറിഞ്ഞെന്നും ബിന്ദു അമ്മിണിക്കെതിരായ ആക്രമണം പോലും കൃത്യമായ ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു.