| Tuesday, 13th December 2016, 7:54 am

ആളുകള്‍ കൂടുന്നിടത്തൊക്കെ ദേശീയഗാനം നിര്‍ബന്ധമാക്കണം: മന്ത്രി എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പ്രേക്ഷകര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് താന്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു മാനിക്കാത്തവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാന്‍ സാധ്യമല്ല. ദേശസ്നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസില്‍ നിന്നു വരേണ്ടതാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

തിരുവനന്തപുരം: തിയേറ്ററുകളില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലൊക്കെ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള്‍ മനസിലാക്കിയില്ലെങ്കില്‍ വേറെ ആരു മനസിലാക്കുമെന്നും അദ്ദേഹം ചോദിച്ചു.

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പ്രേക്ഷകര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് താന്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു മാനിക്കാത്തവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാന്‍ സാധ്യമല്ല. ദേശസ്നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസില്‍ നിന്നു വരേണ്ടതാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

വിദേശങ്ങളില്‍ പോകുമ്പോള്‍ അവരുടെ ദേശീയഗാനത്തെ നാം ബഹുമാനിച്ചില്ലെങ്കില്‍ അത് മാന്യത ഇല്ലായ്മയായി വിലയിരുത്തപ്പെടും. സമാന രീതിയില്‍ ചിന്തിച്ചാല്‍ ദേശീയഗാനത്തിനു നാം എഴുന്നേറ്റു നില്‍ക്കേണ്ടതിന്റെ യുക്തി മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്.കെയില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് 11 പേരെ പൊലീസ് കസ്റ്റഡിയിലെടുതത്ിരുന്നു.

Read more

We use cookies to give you the best possible experience. Learn more