| Saturday, 13th May 2017, 7:29 pm

സൗമ്യ കേസ്; 'സംഭവിച്ചത് ഗുരുതര പിഴവ്'; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സൗമ്യ കേസ് അന്വേഷിച്ച പൊലീസിന് ഗുരുതര പിഴവ് സംഭവിച്ചിരുന്നെന്ന്  മന്ത്രി എ.കെ ബാലന്‍. കേസ് ഡയറി കൈകാര്യം ചെയ്തതില്‍ വന്ന പിഴവാണ് വിധിയെ സ്വാധീനിച്ചതെന്നും മന്ത്രി പാലക്കാട് പറഞ്ഞു.


Also read ‘മകളുടെ ജീവനറ്റ ദേഹം കണ്ടപ്പോള്‍ ഒരച്ഛനും ഇങ്ങനെ കാണാന്‍ ഇടവരരുതെന്ന് പ്രാര്‍ത്ഥിച്ച് പോയി’: പൂണെയില്‍ കൊലചെയ്യപ്പെട്ട രസീല രാജുവിന്റെ അച്ഛന്‍ പറയുന്നു 


“സൗമ്യ ട്രയിനില്‍നിന്ന് ചാടി എന്നാണ് കേസ് ഡയറിയില്‍ എഴുതിയിരുന്നത്. തള്ളിയിട്ടു എന്ന് എഴുതിയിരുന്നെങ്കില്‍ കേസിന്റെ വിധി മറ്റൊന്നാകുമായിരുന്നു” മന്ത്രി പറഞ്ഞു. കേസ് ഡയറി എഴുതിയ കോണ്‍സ്റ്റബളിന് പറ്റിയ ഈ വീഴ്ചയാണ് വിധി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമായതെന്നാണ് മന്ത്രിയുടെ വിമര്‍ശനം.

കേസ് പരിശോധിച്ച സുപ്രീംകോടതി തീവണ്ടിയില്‍നിന്ന് ഗോവിന്ദച്ചാമിയാണ് സൗമ്യയെ തള്ളിയിട്ടത് എന്ന് വ്യക്തമായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. സൗമ്യ തീവണ്ടിയില്‍നിന്ന് ചാടിയതാകാമെന്ന നിഗമനത്തിലാണ് സുപ്രീംകോടതി എത്തിയിരുന്നത്. ഇതേ തുടര്‍ന്നാണ് വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ പേരിലുള്ള കൊലക്കുറ്റം ഒഴിവാക്കിയിരുന്നത്.


Dont miss ആംബുലന്‍സ് വിട്ടു നല്‍കിയില്ല; അച്ഛന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ വീട്ടിലെത്തിച്ച് മകന്‍ 


ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തതായും ഗുരുതരമായി പരിക്കേല്‍പ്പിച്ചതായും കണ്ടെത്തിയ കോടതി കൊലക്കുറ്റം തെളിയിക്കാനായില്ലെന്നും നിരീക്ഷിച്ചിരുന്നു. തലയ്‌ക്കേറ്റ രണ്ടു മുറിവുകളാണ് സൗമ്യയുടെ മരണത്തിലേക്ക് നയിച്ചിരുന്നത് ഒന്നാമത്തെ മുറിവിന് ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കിലും ഇതുമാത്രം മരണകാരണമല്ല എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറക്കുകയും കൊലക്കുറ്റം ഒഴിവാക്കുകയും ചെയ്തിരുന്നു. കേസ് ഡയറി തയ്യാറാക്കിയതിലെ വീഴ്ചയാണ് ഇതിന് കാരണമെന്നാണ് മന്ത്രി വിമര്‍ശിച്ചത്.

We use cookies to give you the best possible experience. Learn more