തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന മന്ത്രിസഭയോഗം ബഹിഷ്‌കരിച്ച സി.പി.ഐ നടപടിയെ ശക്തമായി വിമര്‍ശിച്ച് പിന്നോക്ക വികസനക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍. സുപ്രധാന തീരുമാനങ്ങളെടുക്കുന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ട് നിന്നത് എന്ത് കാരണം കൊണ്ടാണെങ്കിലും ശരിയായില്ലെന്ന മന്ത്രി പറഞ്ഞു.
മുന്നണിയിലെ ഓരോ പാര്‍ട്ടിക്കും പ്രത്യേകം ഇമേജില്ലെന്നും അത് സര്‍ക്കാരിനു മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ വിട്ടുനിന്നിരുന്നു. തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്ന് സി.പി.ഐ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാലന്റെ വിമര്‍ശനങ്ങള്‍.
തോമസ് ചാണ്ടി വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ചിരുന്ന സിപി.ഐ ഇന്നു സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മറുപടിയെന്നോണം പാര്‍ട്ടി പത്രത്തില്‍ മുഖപ്രസംഗം എഴുതി രംഗത്ത് വരികയും ചെയ്തിരുന്നു.
Dont Miss: അത് ഫാന്‍സിന്റെ വെറും തള്ള്; നന്തി പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ മലയാളി ലാലേട്ടനല്ല
അസാധാരണ സാഹചര്യം സംജാതമായതുകൊണ്ടാണ് ഈ ബഹിഷ്‌കരണം എന്നാണ് സി.പി.ഐ മുഖപ്രസംഗത്തിലൂടെ പറഞ്ഞിരുന്നത്. എന്നാല്‍ സി.പി.ഐയ്ക്ക് ഇത് ഭൂഷണമല്ല എന്ന വിമര്‍ശനവുമായാണ് എ.കെ.ബാലന്‍ രംഗത്തെത്തിയത്. കഴിഞ്ഞദിവസം അസാധാരണ സംഭവങ്ങളാണ് നടക്കുന്നതെന്ന മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.