ആലപ്പുഴ: സ്വാമി അയ്യപ്പാ എനിക്കും എന്റെ സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
കോടതി വിധി നടപ്പാക്കാന്‍ എടുത്തുചാടി ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിന് ക്ഷമിക്കണം എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നതില്‍ ആത്മാര്‍ത്ഥത ഉണ്ടെന്ന് കരുതാം. അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ കാപട്യമാണ്. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും യു.ഡി.എഫ് നയിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ അത് ദേശീയതലത്തിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ആന്റണി പറഞ്ഞു.
കേന്ദ്രം ശബരിമല നിയമനിര്‍മാണം നടത്താതെ പ്രചാരണത്തില്‍ ശരണം വിളിച്ചത് നരേന്ദ്രമോദിയുടെ കാപട്യമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ കോണ്‍ഗ്രസ് മുക്ത സര്‍ക്കാര്‍ വരുന്നതിന് ബി.ജെ.പി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ടുകള്‍ മറിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം ആന്റണി പറഞ്ഞിരുന്നു.
കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതുനിമിഷവും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ദല്‍ഹിയില്‍ നിന്നും കല്‍പ്പന വന്നേക്കാമെന്നും കഴിഞ്ഞ ഏഴു വര്‍ഷമായി കോണ്‍ഗ്രസ് മുക്തഭാരതത്തിനാണ് നരേന്ദ്രമോദിയും അമിത് ഷായും ശ്രമിക്കുന്നതെന്നുമാണ് ആന്റണി പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: AK Antony Pinarayi Vijayan Sabarimala assembly election 2021