| Saturday, 22nd October 2016, 3:43 pm

ചില അഭിഭാഷകര്‍ ഇപ്പോള്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് എ.കെ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോഴും കയ്യേറ്റം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്.


തിരുവനന്തപുരം: മാധ്യമങ്ങളെ തടയുന്ന അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോഴും കയ്യേറ്റം തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രശ്‌നപരിഹാരം വൈകുന്നതു നാണക്കേടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ സ്വാതന്ത്രം തടസപ്പെടുത്താനുള്ള ഏതു ശ്രമവും അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് നടപടി ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വ്യക്തമാക്കി. പൊലീസിന്റേത് നിഷ്പക്ഷ നിലപാടല്ല. ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഒരു വിഭാഗം അഭിഭാഷകര്‍ക്കു കൂട്ടുനില്‍ക്കുന്ന സമീപനമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

We use cookies to give you the best possible experience. Learn more