ചെങ്ങന്നൂര്‍: ബി.ജെ.പിയെ ചെറുക്കാന്‍ രാജ്യത്തുടനീളം ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പല ത്യാഗങ്ങളും സഹിച്ച് കര്‍ണാടകയില്‍ ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കിയത് ഇതിന്റെ തുടക്കാമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ ജനാധിപത്യശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കത്തില്‍ ദേശീയ തലത്തില്‍ സി.പി.എമ്മും സഹകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എ.കെ. ആന്റണി പറഞ്ഞു. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയം വേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിന്റെ പ്രചരണത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: സത്യപ്രതിജ്ഞാ ചടങ്ങില്‍ പരസ്പരം കൈകൊടുത്ത് യെച്ചൂരിയും മമതയും; സൗഹൃദം ഉറപ്പിച്ച് മായാവതിയും അഖിലേഷും
അതേസമയം, ബി.ജെ.പിയെ നേരിടുന്ന കാര്യത്തില്‍ സി.പി.ഐ.എം വീരസ്യം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ബിഹാറിലും സി.പി.ഐ.എമ്മിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “എല്ലായിടത്തും പരമദയനീയമായി തോല്‍ക്കുന്ന സി.പി.ഐ.എം ആണോ കോണ്‍ഗ്രസിനു പകരം ബിജെപിയെ നേരിടാന്‍ പോകുന്നത്?”, അദ്ദേഹം ചോദിച്ചു.
ബംഗാളില്‍ എഴുന്നേറ്റ് നടക്കാന്‍ പ്രയാസപ്പെടുകയാണ് സി.പി.ഐ.എം. ത്രിപുരയും നഷ്ടപ്പെട്ട സി.പി.ഐ.എം ഫലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയായി മാറിയിരിക്കുന്നു. “ഇവരാണോ ബി.ജെ.പിയെ വടക്കേ ഇന്ത്യയില്‍ തോല്‍പിക്കാന്‍ പോകുന്നത്? നരേന്ദ്ര മോദിയുടെ ഭരണം വരാതിരിക്കാനും ബി.ജെ.പിയെ തോല്‍പിക്കാനും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാത്രമേ സാധിക്കുകയുള്ളൂ”, ആന്റണി പറഞ്ഞു.
Watch DoolNews: