പെരിന്തല്‍മണ്ണ: കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാട് ഉപേക്ഷിക്കാന്‍ ഉപദേശം നല്‍കിയത് എ.കെ ആന്റണിയാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. പെരിന്തല്‍മണ്ണ പുലാമന്തോളില്‍ നടന്ന എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ പരാജയത്തില്‍ നിന്ന് കരകയറാന്‍ ആവശ്യമായ ഉപദേശം നല്‍കാന്‍ ആന്റണി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചു.
തുടര്‍ന്നാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കേണ്ടന്ന് ആന്റണി ഉപദേശം നല്‍കിയത്.
ഇതോടെ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന മതനിരപേക്ഷ നിലപാടും കോണ്‍ഗ്രസ് ഉപേക്ഷിച്ചെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
ഉടുപ്പ് മാറുന്ന ലാഘവത്തോടെ കോണ്‍ഗ്രസുകാര്‍ റീട്ടെയിലായും ഹോള്‍സൈയിലായും ബി.ജെ.പിക്കാരായി മാറുകയാണെന്നും കോണ്‍ഗ്രസിന് മതനിരപേക്ഷ നിലപാടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഒന്നിന് പുറകെ മറ്റൊന്നായി ഭൂരിപക്ഷ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ചെയ്യുന്നത്. അതിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും എസ്.ആര്‍.പി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക