| Wednesday, 11th July 2018, 12:03 pm

ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് 'മൈ സ്റ്റോറി'ക്ക് നേരെ നടക്കുന്നത്: അജു വര്‍ഗീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് മൈ സ്റ്റോറി എന്ന ചിത്രത്തിന് നേരെ നടക്കുന്നതെന്നും ഇത്തരം പ്രവണത നല്ലതല്ലെന്നും നടന്‍ അജു വര്‍ഗീസ്.

പൃഥ്വിരാജ്-പാര്‍വതി ജോഡികള്‍ ഒന്നിച്ച റോഷ്നി ദിനകര്‍ ചിത്രം “മൈ സ്റ്റോറി”ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അജു വര്‍ഗീസ്.

“മൈ സ്റ്റോറി” എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന ആക്രമണം ഇപ്പോള്‍ ആ സിനിമയിലേക്കും നടക്കുന്നുണ്ട്.


ഭാരതീയ സംസ്‌കാരത്തില്‍ വിവാഹത്തിന് സംശുദ്ധിയുണ്ട്: വിവാഹേതര ബന്ധത്തില്‍ സ്ത്രീകളെ കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം


ഇതിന്റെ ബഡ്ജറ്റൊക്കെ വളരെ വലുതാണ്. ആ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് പോര്‍ച്ചുഗലിലും മറ്റ് വിദേശ നാടുകളിലും ആണ്. നല്ലൊരു പ്രണയ കഥയാണ് സസ്പന്‍സുണ്ട്. അതുകൊണ്ട് ഈ ഒരു പ്രവണത ഒന്ന് കുറച്ചാല്‍ വളരെ നല്ലതായിരുന്നു. കാരണം എത്രയോ പേരുടെ പരിശ്രമമാണ് ഈ സിനിമ. എന്റെ എല്ലാ പിന്തുണയും മൈസ്റ്റോറിക്കുണ്ട്.- അജു ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

ചിത്രത്തിനെതിരെ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ നടക്കുന്നതായി സംവിധായക റോഷ്‌നി ആരോപിച്ചിരുന്നു.

നേരത്തെ മമ്മൂട്ടി ചിത്രം കസബയുടെ പേരിലുണ്ടായ വിവാദത്തെ തുടര്‍ന്നാണ് പാര്‍വതിയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായത്. സിനിമയെക്കുറിച്ചുള്ള പാര്‍വതിയുടെ ചില വിവാദ പരാമര്‍ശങ്ങള്‍ ആരാധകര്‍ ഏറ്റ് പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ പാര്‍വതി അഭിനയിക്കുന്ന സിനിമകള്‍ക്ക് നേരെയും രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു.

We use cookies to give you the best possible experience. Learn more