മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
ഇപ്പോള്‍ വിനീതുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. സിനിമ സംഭവിക്കുന്നതിന് മുമ്പുവരെ തങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്ന ബന്ധത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടെന്നാണ് അജു പറയുന്നത്. വിനീത് വഴിയാണ് താന്‍ അദ്ദേഹത്തിന്റെ അനിയനായ ധ്യാനിനെ കാണുന്നതും അവനുമായി സൗഹൃദം ഉണ്ടാകുന്നതെന്നും അജു പറഞ്ഞു.
വിനീത് തങ്ങളുടെ പ്രായത്തേക്കാള്‍ അപ്പുറം പക്വതയുള്ള ഒരു വ്യക്തിയാണെന്നും താനാണെങ്കില്‍ പക്വത തീരെയില്ലാത്ത ആളാണെന്നും അജു കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്. താന്‍ സിനിമയില്‍ ചാന്‍സ് ചോദിക്കാത്ത ഒരേയൊരാള്‍ വിനീതാണെന്നും അജു പറയുന്നുണ്ട്.
‘സിനിമ സംഭവിക്കുന്നതിന് മുമ്പുവരെ ഉണ്ടായിരുന്നതൊക്കെ മാറി. അദ്ദേഹം എന്റെ മനസില്‍ ഒരു ഗുരുസ്ഥാനീയന്‍ തന്നെയായി. സുഹൃത്ത് എന്ന ഇക്വേഷന്‍ അദ്ദേഹത്തിന്റെ അനിയനിലേക്കായി. വിനീത് വഴിയാണ് ഞാന്‍ ധ്യാനിനെ കാണുന്നതും അവനുമായി സൗഹൃദം ഉണ്ടാകുന്നതും.
എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്, വിനീത് ഞങ്ങളുടെ പ്രായത്തേക്കാള്‍ അപ്പുറം പക്വതയുള്ള ഒരു വ്യക്തിയാണ്. ആ പക്വത തീരെ ഇല്ലാത്ത ഒരാളാണ് ഞാന്‍. അതുകൊണ്ട് അദ്ദേഹത്തിനോട് പറയുന്ന കാര്യങ്ങള്‍ക്കൊക്കെ ഞാനൊരു അളവുകോല്‍ വെച്ചിട്ടുണ്ട്.
ഓരോന്നും പറയാറുണ്ട്, ഒന്നും പറയില്ല എന്നല്ല ഉദ്ദേശിച്ചത്. പക്ഷെ വെറുതെ അങ്ങോട്ട് വിളിച്ചു പറയുന്ന സ്വഭാവത്തില്‍ കുറച്ച് മാറ്റം വരുത്തി. ഞാന്‍ സത്യത്തില്‍ സിനിമയില്‍ ചാന്‍സ് ചോദിക്കാത്ത ഒരേ ഒരാള്‍ അദ്ദേഹമേയുള്ളു എന്നാണ് എനിക്ക് തോന്നുന്നത്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Vineeth Sreenivasan