ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രം ഒ.ടി.ടിയില്‍ എത്തിയതോടെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇതിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആ സിനിമക്ക് ശേഷം എല്ലാവരെയും ആളുകള്‍ ട്രോളുന്നുണ്ട്. ധ്യാനാണ് അതില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് എനിക്ക് തോന്നുന്നു. വിനീതിന് ഉള്‍പ്പെടെ ബാക്കി എല്ലാവര്‍ക്കും അതില്‍ ട്രോള് കിട്ടിയിരുന്നു. നിവിനും ഈ ട്രോളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. പിന്നെ ബേസിലിന് ഒരെണ്ണമെ കിട്ടിയിട്ടുള്ളു. ഞാന്‍ അത് ബേസിലിന് അയച്ചു കൊടുത്തിരുന്നു. നീ രക്ഷപ്പെട്ടെന്ന് വിചാരിക്കേണ്ടെന്ന് ഞാന്‍ അവനോട് പറഞ്ഞു. എനിക്കും ഒരു ട്രോള്‍ കിട്ടി.
ഞാന്‍ ട്രോളുകളൊക്കെ ആസ്വദിക്കുന്ന ആളാണ്. ഓണ്‍ എയറില്‍ കയറിയ ഞാന്‍ കഴിഞ്ഞ ആഴ്ച്ചയാണ് ഇറങ്ങിയത്. ട്രോളുകള്‍ ഉണ്ടാക്കണമെങ്കില്‍ ഭീകരമായ ക്രിയേറ്റിവിറ്റി വേണം. നല്ല പ്രയാസമുള്ള ജോലിയാണ് അത്. പണ്ട് തൊട്ടേ ട്രോളിനെ ഞാന്‍ അതിന്റെ സെന്‍സില്‍ മാത്രമാണ് എടുക്കാറുള്ളത്. പക്ഷെ ചില സമയത്ത് ട്രോളുകള്‍ ഒരു വാണിങ് കൂടെയാണ്. ഞാന്‍ അങ്ങനെ കൂടെ അതിനെ കാണാറുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Troll After Varshangalkku Shesham Movie