സിനിമയിലെ തന്റെ ആദ്യത്തെ ഷോട്ടിനെ പറ്റി സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലെ തന്റെ ആദ്യത്തെ ഷോട്ട് ജഗതി ശ്രീകുമാറിനൊപ്പമായിരുന്നുവെന്നും എന്നാല്‍ അത് അത്ര മനോഹരമായിരുന്നില്ലെന്നും അജു പറഞ്ഞു.
ജഗതിയെ പോലെ ഒരു ഇതിഹാസത്തിനൊപ്പമുള്ള ഷൂട്ടിന്റെ എക്‌സൈറ്റ്‌മെന്റിലും പാലക്കാട് വെച്ച് നടന്ന ഷൂട്ടിലെ ചൂട് ബുദ്ധിമുട്ടായെന്നും അജു പറഞ്ഞു. ജീപ്പിന്റെ ബോണറ്റിലിരുന്ന തനിക്ക് അന്നത്തെ ചൂട് ഇന്നും ഓര്‍മയുണ്ടെന്ന് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ അജു പറഞ്ഞു.
‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ ആദ്യ ഷോട്ട് ജഗതി ശ്രീകുമാറിനൊപ്പമുള്ള വൈഡ് ഷോട്ടായിരുന്നു. അവന്‍ കശ്മലന്‍ എന്നൊരു പാട്ട്. അദ്ദേഹത്തെ ഞങ്ങള്‍ ജീപ്പില്‍ ചെയ്‌സ് ചെയ്യുകയാണ്. ഒരു കോളാംബി മൈക്ക് കയ്യില്‍ പിടിച്ചുകൊണ്ടാണ് പാടുന്നത്.
അതൊരു മനോഹരമായ അനുഭവമാണോ എന്ന് ചോദിച്ചാല്‍ അത്ര മനോഹരമല്ല. നല്ല ചൂടായിരുന്നു. ഞാന്‍ ജീപ്പിന്റെ ബോണറ്റിലായിരുന്നു. മുകളില്‍ നിന്നും താഴെ നിന്നും ചൂട്. എനിക്കാണെങ്കില്‍ കൈലി മാത്രമാണ് വേഷം. പാന്റാണെങ്കില്‍ കുറച്ചുകൂടി കട്ടിയുണ്ടാകുമായിരുന്നു.
സിനിമയില്‍ അഭിനയിച്ചതിനെക്കാള്‍ വലിയ ഗ്രേറ്റ് എക്‌സ്പീരിയന്‍സ് ആയിരുന്നു ഇത്രയും വലിയ ലെജന്‍ഡായ ജഗതി ശ്രീകുമാര്‍ സാറിനെ കാണാന്‍ സാധിച്ചത്. കൂടെ അഭിനയിക്കുന്നതിനെ പറ്റിയൊന്നും അപ്പോള്‍ ചിന്തിച്ചിരുന്നില്ല.
പിന്നെ ഷൂട്ട് ഇത്രയും കഷ്ടപ്പാടാകുമെന്ന് വിചാരിച്ചില്ല. എളുപ്പപണിയാവുമെന്നാണ് വിചാരിച്ചത്. ആ ചൂട് ഇന്നും ഓര്‍മയിലുണ്ട്. പിന്നെ എത്ര കണ്ടാലും മതിയാവാത്ത വ്യക്തിയാണ് ജഗതി. ഇത് രണ്ടും അപ്പോള് മാച്ചാവുന്നില്ലായിരുന്നു. കാരണം മനസിന് സുഖമുണ്ട്. പക്ഷേ ശാരീരികമായി ബുദ്ധിമുട്ടും. മാര്‍ച്ചില്‍ പാലക്കാട് ഭാഗത്തായിരുന്നു ഷൂട്ട് നടന്നത്. അവിടെയാണെങ്കില്‍ ആകെ ചൂടുമായിരുന്നു,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: aju varghese talks about the experience with jagathy in malarvadi arts club