മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. 2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ അജുവിന് സാധിച്ചിരുന്നു.
അജു വര്‍ഗീസിനൊപ്പം തന്നെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് നിവിന്‍ പോളി. ആ സിനിമക്ക് ശേഷം ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. നിവിന്‍ പോളി – അജു വര്‍ഗീസ് കൂട്ടുകെട്ടിന് ഒരു പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. ഇപ്പോള്‍ നിവിന്‍ പോളിയുടെ സിനിമകളെ കുറിച്ച് പറയുകയാണ് അജു.
നിവിന്റെ ഇതുവരെ ഇറങ്ങിയിട്ടുള്ള സിനിമകളൊക്കെ ആളുകള്‍ ഇപ്പോഴും കാണുന്നതാണെന്നും അവന് അങ്ങനെയൊരു അനുഗ്രഹമുണ്ടെന്നും അജു പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
നിവിന്റെ സിനിമകളില്‍ ഏഴിനോ പത്തിനോ അടുത്തുള്ളവ ഹൈ റിപ്പീറ്റ് വാല്യുവുള്ളതാണെന്നും അവയൊക്കെ എപ്പോഴും അവന് വേണ്ടി സംസാരിക്കുമെന്നും അജു കൂട്ടിച്ചേര്‍ത്തു. നിവിന്‍ പോളിയുടേതായി മികച്ച കുറേ സിനിമകളുണ്ടെന്നും അദ്ദേഹം പറയുന്നു.
‘നിവിന്‍ പോളിയുടെ മുമ്പുള്ള സിനിമകളൊക്കെ ആളുകള്‍ ഇപ്പോഴും കാണുന്നതാണ്. അവന് അങ്ങനെയൊരു അനുഗ്രഹമുണ്ട്. ഓം ശാന്തി ഓശാന, 1983, ആക്ഷന്‍ ഹീറോ ബിജു, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി അവന്റേതായി മികച്ച കുറേ സിനിമകളുണ്ട്.
അവന്റെ കരിയറില്‍ വന്നിട്ടുള്ള സിനിമകള്‍ നോക്കുകയാണെങ്കില്‍, ഏഴിനോ പത്തിനോ അടുത്തുള്ള സിനിമകള്‍ ഹൈ റിപ്പീറ്റ് വാല്യുവുള്ളതാണ്. ആ സിനിമകള്‍ എപ്പോഴും അവന് വേണ്ടി സംസാരിക്കും എന്നതാണ് സത്യം,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Nivin Pauly’s Movies