വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. വിനീത് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയാണ് അജു തന്റെ സിനിമാജീവിതം ആരംഭിച്ചത്.
പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ അജുവിന് സാധിച്ചിരുന്നു. ഹെലന്‍ എന്ന ചിത്രത്തിലൂടെ നെഗറ്റീവ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു വര്‍ഗീസ് തെളിയിച്ചു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ സഹ സംവിധായകനായും നടന്‍ പ്രവര്‍ത്തിച്ചിരുന്നു.
എന്ത് ചെയ്യുമ്പോഴും മുന്‍വിധി ഇല്ലാതെയിരിക്കണമെന്ന് പറയുകയാണ് അജു വര്‍ഗീസ്. സിനിമ കഴിഞ്ഞ് ഡബ്ബിങ്ങ് ചെയ്യാന്‍ പോകുമ്പോള്‍ താന്‍ വളരെ പ്രിപ്പയേര്‍ഡാകുമെന്നും അദ്ദേഹം പറയുന്നു. അഭിനയിക്കുന്നതിനേക്കാള്‍ ഡബ്ബിങ്ങിലാണ് താന്‍ കൂടുതല്‍ എഫേര്‍ട്ട് എടുക്കാറുള്ളതെന്നും അജു കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘നമ്മള്‍ എന്ത് ചെയ്യുമ്പോഴും മുന്‍വിധി ഇല്ലാതെയിരിക്കണം. സിനിമ കഴിഞ്ഞ് ഞാന്‍ ഡബ്ബിങ്ങിലേക്ക് വരുമ്പോള്‍ വളരെ പ്രിപ്പയേര്‍ഡാകും. അതായത് ഡബ്ബിങ്ങ് തുടങ്ങുമ്പോള്‍ വളരെയേറെ തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്. അഭിനയിക്കുന്നതിനേക്കാള്‍ ഡബ്ബിങ്ങിലാണ് ഞാന്‍ കൂടുതല്‍ എഫേര്‍ട്ട് എടുക്കാറുള്ളത്.
അതിന് ഒരു ഉദാഹരണം ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്റെ മുഖത്ത് ദി കിംഗ് സിനിമയിലെ ഡയലോഗ് മമ്മൂക്ക ഡബ്ബ് ചെയ്താല്‍ നല്ല വൃത്തിയുണ്ടാകും. അതായത് ഞാന്‍ വളരെ സീരിയസായി ‘സെന്‍സ് വേണം, സെന്‍സിബിളിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം’ എന്ന ഡയലോഗ് പറഞ്ഞു. ശേഷം എനിക്ക് വേണ്ടി മമ്മൂക്ക വോയിസ് കൊടുത്തുവെന്ന് കരുതുക.
അതുതന്നെയല്ലേ ഈ ടിക്ടോക്കിലൊക്കെ നമ്മള്‍ ചെയ്യുന്നത്. മറ്റൊരാളുടെ വോയിസില്‍ അഭിനയിക്കുന്നതല്ലേ അത്. അതേസമയം തിരിച്ച് ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തിന് ഡബ്ബ് ചെയ്താല്‍ എങ്ങനെയുണ്ടാകും.
എന്ത് തറയായിരിക്കും അത് (ചിരി). ആ സീനിന്റെ ഇമ്പാക്ട് തന്നെ പോകും. കോമാളി കണക്കെ ആയി പോകും. അതിന് കാരണം, വോയിസിന് അത്രയേറെ ഇമ്പാക്ടുണ്ട് എന്നതാണ്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Mammootty And Dubbing