| Sunday, 7th January 2024, 2:55 pm

അവരുടെ 45 ദിവസത്തെ ടാര്‍ഗറ്റ് ഞങ്ങള്‍ വെറും മൂന്ന് ദിവസത്തില്‍ നേടി: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനൊരു ട്രെയിന്‍ഡായ അഭിനേതാവല്ലാത്തത് കാരണം ഇപ്പോഴും തനിക്ക് പൂര്‍ണമായുള്ള ആത്മവിശ്വാസം ഇല്ലെന്നും ഒരുപാട് പരിമിതികളുണ്ടെന്നും അതിനെ മറികടക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നും നടന്‍ അജു വര്‍ഗീസ്.

‘കേരള ക്രൈം ഫയല്‍സ്’ ഷൂട്ട് ചെയ്യുന്ന സമയത്ത് തനിക്ക് ചില സന്ദര്‍ഭങ്ങളില്‍ 21 ടേക്ക് വരെ എടുക്കേണ്ടി വന്നിട്ടുണ്ടെന്നും മുമ്പ് ഇത്തരത്തില്‍ ഒരുപാട് ടേക്ക് വരുമ്പോള്‍ അതില്‍ അസ്വസ്ഥനാകുമായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

സംവിധായകന് തൃപ്തിയാകും വരെ ടേക്ക് പോകാന്‍ താന്‍ തയ്യാറാണെന്നും ഇനി ഒരു സീന്‍ അല്‍പം കൂടി ഭംഗിയാക്കി ചെയ്യാന്‍ കഴിയുമെന്ന് തോന്നിയാല്‍ സ്വയം പറഞ്ഞ് ഒരു ടേക്ക് കൂടി എടുക്കാറുണ്ടെന്നും അജു പറഞ്ഞു. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ ‘ആത്മവിശ്വാസം വര്‍ധിച്ചോ? എങ്ങനെയാണു പരിശ്രമിച്ചത്?’ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അജു വര്‍ഗീസ്.

‘ആത്മവിശ്വാസം ഇപ്പോഴും പൂര്‍ണമായും എനിക്കില്ലെന്ന് തന്നെ വേണം പറയാന്‍. കാരണം ഞാനൊരു ട്രെയിന്‍ഡായ അഭിനേതാവല്ല. എനിക്ക് പരിമിതികള്‍ ഒരുപാടുണ്ട്. അതിനെ മറികടക്കാനാണ് ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്.

‘കേരള ക്രൈം ഫയല്‍സ്’ ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് ചില സന്ദര്‍ഭങ്ങളില്‍ 21 ടേക്ക് വരെ എടുക്കേണ്ടി വന്നിട്ടുണ്ട്. മുമ്പൊക്കെ ഞാന്‍ ഇത്തരത്തില്‍ ഒരുപാട് ടേക്ക് വരുമ്പോള്‍ അതില്‍ അസ്വസ്ഥനാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.

സംവിധായകന് തൃപ്തിയാകും വരെ ടേക്ക് പോകാന്‍ ഞാന്‍ തയ്യാറാണ്. ഇനി ഒരു സീന്‍ അല്‍പം കൂടി ഭംഗിയാക്കി എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നിയാല്‍ ഞാന്‍ തന്നെ പറഞ്ഞ് ഒരു ടേക്ക് കൂടി എടുക്കാറുണ്ട്.

മുമ്പ് ചില സമയത്ത് അനുഭവപ്പെട്ടിരുന്ന ഈഗോയിലൊന്നും ഒരു കാര്യവുമില്ലെന്നേ. ഹോട്ട് സ്റ്റാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അവര്‍ 45 ദിവസത്തിനുള്ളില്‍ നേടണമെന്ന് വിചാരിച്ചിരുന്ന ടാര്‍ഗറ്റ് മൂന്ന് ദിവസം കൊണ്ടാണ് ‘കേരള ക്രൈം ഫയല്‍സ്’ നേടിയെടുത്തത്. സംവിധായകന്‍ അഹമ്മദ് കബീറിന്റെയും കഥാകൃത്തിന്റെയും ടീമിന്റെയും കഴിവാണത്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese Talks About Kerala Crime Files

Latest Stories

We use cookies to give you the best possible experience. Learn more