മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോ തോമസാണ് ടൈറ്റില്‍ റോളിലെത്തിയത്.
അതുവരെ കണ്ടുശീലിച്ച സൂപ്പര്‍ഹീറോ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു മിന്നല്‍ മുരളിയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചത്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിന്റെ രക്ഷകനായ മിന്നല്‍ മുരളിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ ഭാഷകളില്‍ പുറത്തിറങ്ങിയ സിനിമയില്‍ ടൊവിനോക്ക് പുറമെ ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, ഷെല്ലി കിഷോര്‍, ബൈജു സന്തോഷ് ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളായിരുന്നു ഒന്നിച്ചത്.
മിന്നല്‍ മുരളിയിലെ പോത്തന്‍ തന്റെ കഥാപാത്രത്തെ താന്‍ പൂര്‍ണമായും കൊമേഡിയന്‍ രീതിക്ക് തന്നെയാണ് മനസ് കൊണ്ട് കണ്ടതെന്ന് പറയുകയാണ് അജു വര്‍ഗീസ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
ഗുരു സോമസുന്ദരത്തിന് മുമ്പ് പ്രേക്ഷകര്‍ക്ക് ശത്രുത തോന്നുന്നത് പോത്തന്‍ എന്ന കഥാപാത്രത്തിനോടാണ്. ഞാന്‍ അറിയാതെ ചെയ്ത ഒരു കഥാപാത്രമാണ് പോത്തന്റേത്. എന്നാല്‍ സംവിധായകന് ഇയാളെ എങ്ങനെ ഉപയോഗിക്കാമെന്ന് കൃത്യമായി അറിയാം,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Basil Joseph And Character In Minnal Murali Movie