സംവിധാനം, അഭിനയം എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച താരമാണ് ബേസില്‍ ജോസഫ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയത്.
സംവിധാനം, അഭിനയം എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച താരമാണ് ബേസില്‍ ജോസഫ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയത്.
പിന്നീട് കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലൂടെ ബേസില്‍ സംവിധായകനുമായി. ഈ മൂന്ന് സിനിമകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം അഭിനയിക്കുന്ന സിനിമകളും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയവയാണ്. ഇപ്പോള്‍ ബേസില്‍ ജോസഫിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. വണ്ടര്‍വാള്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മളെ എന്റര്‍ടൈന്‍ ചെയ്യിക്കുന്ന ഒരുപാട് ആളുകളുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ നമ്മള്‍ കണ്ട് ശീലിച്ച ഒരാളുണ്ട്. ബേസില്‍ ജോസഫ്, എന്റെ സുഹൃത്തായത് കൊണ്ട് ഞാന്‍ അവനെ കുറിച്ച് പറയാതിരിക്കരുതല്ലോ. ജാന്‍ എ. മന്നില്‍ ബേസിലും ബാലുവും ഒരുമിച്ചുള്ള ഒരു സീക്വന്‍സുണ്ട്. അത് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും നല്ല സീനുകളില്‍ ഒന്നാണ്.
പിന്നെ അവന്റെ പാല്‍തു ജാന്‍വറും ജയ ജയ ജയ ജയ ഹേയും ഫാലിമിയും ഗുരുവായൂരമ്പല നടയിലുമൊക്കെ മികച്ച സിനിമകളാണ്. ഒരേ തരം കഥാപാത്രങ്ങള്‍ കുറേയായി ചെയ്യുന്നുവെന്ന് ബേസില്‍ പറയാറുണ്ട്. പക്ഷെ അങ്ങനെയല്ല. എല്ലാത്തിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അവന്‍ ചെയ്യുന്നത്. ബേസില്‍ വരുമ്പോള്‍ പ്രേക്ഷകനെന്ന നിലയില്‍ നമുക്ക് കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്. അവനെ കാണുമ്പോള്‍ ഒരു തൃപ്തി തോന്നാറുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Basil Joseph