താന്‍ ഒരിക്കല്‍ ഓണ്‍ലൈനില്‍ കണ്ട് ചിരിച്ചു മറിഞ്ഞ ഒരു കമന്റിനെ കുറിച്ച് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. മോഹന്‍ലാലിന്റെ ഏറ്റവും നല്ല സിനിമ രാവണപ്രഭുവാണെന്ന കമന്റിനെ കുറിച്ചാണ് നടന്‍ പറഞ്ഞത്. രാവണപ്രഭു എന്ന സിനിമയെ താന്‍ മോശം പറഞ്ഞതല്ലെന്നും എന്നാല്‍ ആ കമന്റ് കണ്ട് ഒരുപാട് ചിരിച്ചെന്നും അജു കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ കുറേ ആളുകള്‍ക്ക് എന്താണ് ഇപ്പോഴത്തെ ലെജന്ററി വര്‍ക്കുകളെന്നോ ലെജന്റ്‌സുകള്‍ എന്താണ് ചെയ്ത് വെച്ചതെന്നോ അറിയില്ലെന്നും നടന്‍ പറയുന്നു. ഭരതനാട്യം എന്ന സിനിമയുടെ സക്‌സസ് സെലിബ്രേഷനിടെ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘ഞാന്‍ ഒരിക്കല്‍ ഓണ്‍ലൈനില്‍ കണ്ട് ചിരിച്ചു മറിഞ്ഞ ഒരു കമന്റുണ്ട്. ലാലേട്ടന്റെ ഏറ്റവും നല്ല പടം രാവണപ്രഭു ആണെന്നായിരുന്നു അത്. ഞാന്‍ ആ കമന്റ് കണ്ട് ഒരുപാട് ചിരിച്ചു. രാവണപ്രഭുവിനെ മോശം പറഞ്ഞതല്ല ഞാന്‍.
കുറേപേര്‍ക്ക് എന്താണ് ഇപ്പോഴത്തെ ഈ ലെജന്ററി വര്‍ക്കെന്നോ ലെജന്റ്‌സുകള്‍ എന്താണ് ചെയ്ത് വെച്ചതെന്നോ അറിയില്ല,’ അജു വര്‍ഗീസ് പറയുന്നു.
കൃഷ്ണദാസ് മുരളി ആദ്യമായി സംവിധാനം ചെയ്ത് തോമസ് തിരുവല്ലയും സൈജു കുറുപ്പും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ്, സായ് കുമാര്‍, കലാരഞ്ജിനി, ശ്രീജ രവി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഈ സിനിമയുടെ പ്രൊമോ ഗാനം പാടിയത് അജു വര്‍ഗീസും നടന്‍ ശബരീഷുമായിരുന്നു.
ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനില്‍ അജു വര്‍ഗീസിന് പ്രൊമോ ഗാനം പാടിയതിന്റെ ഭാഗമായുള്ള മൊമന്റോ നല്‍കിയിരുന്നു. നടന്‍ സായ് കുമാര്‍ ആയിരുന്നു ഈ മൊമന്റോ നല്‍കിയത്. താന്‍ വളരെ ഏറെ ആരാധിക്കുന്ന, മനസ് കൊണ്ട് ഗുരുതുല്യനായി കാണുന്ന ആളാണ് സായ് കുമാറെന്നും അദ്ദേഹത്തില്‍ നിന്ന് മൊമന്റോ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അജു പറയുന്നു.
‘ഞാന്‍ വളരെ ഏറെ ആരാധിക്കുന്ന, മനസ് കൊണ്ട് ഗുരുതുല്യനായി കാണുന്ന ആളാണ് സായ് കുമാര്‍ ചേട്ടന്‍. ചേട്ടന്റെ കയ്യില്‍ നിന്നും പാട്ട് പാടിയതിന് ഒരു മൊമന്റോ കിട്ടിയതില്‍ എനിക്ക് ഒരുപാട് സന്തോഷം. അത് വലിയ ഒരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About A Comment Of Mohanlal’s Ravanaprabhu Movie