എന്നെ ബോഡി ഷെയിം ചെയ്തപ്പോൾ എനിക്ക് വിഷമം തോന്നിയിട്ടില്ല: അജു വർഗീസ്
ബോഡി ഷെയിം ചെയ്തപ്പോൾ തനിക്ക് വിഷമം തോന്നിയിട്ടില്ല എന്ന് അജു വർഗീസ്. എന്നാൽ മറ്റൊരാൾക്ക് അത് വേദനിക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും അഡ്രെസ്സ് ചെയ്യപ്പെടേണ്ടതാണെന്നും അജു പറഞ്ഞു. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പൊളിറ്റിക്കൽ കറക്ട്നെസ്സ് വേണ്ട എന്ന് ഞാൻ ഒരിക്കലും പറയില്ല. അതൊരു നല്ല മാറ്റമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ ബോഡി ഷെയിം ചെയ്തപ്പോൾ എനിക്ക് വിഷമം തോന്നിയിട്ടില്ല. എന്ന് വെച്ച് ചേട്ടൻ എന്റെ അതേ ബോഡി ഷേപ്പ് ഉള്ള ആളാണെങ്കിൽ, അദ്ദേഹത്തിന് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെങ്കിൽ അത് തീർച്ചയായും അഡ്രസ് ചെയ്യപ്പെടേണ്ടതാണ്.
പക്ഷെ സമൂഹത്തിലുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ വരാനുള്ളത്. ഉണ്ണിയും വിനീഷും എന്തൊക്കെ പറഞ്ഞാലും ചുറ്റുവട്ടം കണ്ടിട്ടേ കഥ പറയാൻ പറ്റുകയുള്ളു.
ആരെങ്കിലും ഇതൊന്ന് ഡിഫൈൻ ചെയ്ത് തന്നാൽ നന്നായിരുന്നു. ഇത് വളരെ ഡിബേറ്റ് ചെയ്യപ്പെടേണ്ട കാര്യമാണ്. ആർക്കും ഇത് കൃത്യമായി ഡിഫൈൻ ചെയ്യാൻ ഇപ്പോഴും പറ്റിയിട്ടില്ല. ഇതിന്റെ ഉപജ്ഞാതാവ് ആരാണെന്ന് കണ്ടു പിടിക്കണം. എന്നിട്ട് അയാളോട് തന്നെ ചോദിക്കണം.
വേറെ ഒന്നുമല്ല, നല്ലതാണെങ്കിൽ നമ്മളൊക്കെ അത് സ്വീകരിക്കാൻ തയ്യാറാണ്. നമുക്ക് ഒരാളെ ബോഡി ഷെയിം ചെയ്ത് തമാശ ഉണ്ടാകണമെന്ന് ഒരു താല്പര്യവുമില്ല.
ഇതിൽ നിങ്ങൾ ചോദിച്ച ചോദ്യമുണ്ട്, ഇങ്ങനെയൊരു ശരീരം വെച്ച് കരയുന്നതെങ്ങനെയാണെന്ന്. അത്
ശരിയാണ്, അത് കേൾക്കുമ്പോൾ ഇന്നത്തെ കാലത്ത് നമുക്ക് തോന്നും അതിന്റെ ആവശ്യമുണ്ടോ എന്ന്. എനിക്കും തോന്നിയിരുന്നു. പക്ഷെ ആ സിനിമ കാണുമ്പോൾ മനസ്സിലാവും, കണ്ണന്റെ ക്യാരക്റ്റർ അത്രയും നേരം പൊയ്ക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ധീരത, ധൈര്യം ഒക്കെ ചോർന്നു പോകുമ്പോൾ അദ്ദേഹത്തിന്റെ ചെറുപ്പം തൊട്ടേ അറിയാവുന്ന ഒരു സുഹൃത്തിന് അത് ചോദിക്കാനുള്ള സ്വതന്ത്രമില്ലേ.
അതും ഇതും ഒരുമിച്ച് ചേർക്കുമ്പോൾ എന്താണ് കറക്ട്നെസ് എന്നുള്ളത് ആരെക്കെങ്കിലും ഇവിടെ തിരിച്ച് പറഞ്ഞ് തരാൻ കഴിയോ. ഇത് അറിയാത്തതുകൊണ്ടാണ്. മീഡിയാസ് ആണല്ലോ ഫോർത്ത് പില്ലർ എന്ന് നമ്മൾ പറയാറുള്ളത്. പല കാര്യങ്ങളും ഞങ്ങൾക്ക് അറിയില്ലെങ്കിൽ നിങ്ങൾ പറഞ്ഞു തരണം,’ അജു പറഞ്ഞു.
പൊളിറ്റിക്കൽ കറക്റ്റൻസിനെ ഒരു ചട്ടക്കൂടിൽ ഡിഫൈൻ ചെയ്യാൻ പറ്റില്ല എന്നും, അത് കാലത്തിന് അനുസരിച്ച് മാറികൊണ്ടിരിക്കുന്നതാണെന്നും, നമ്മുടെ കൂടെയുള്ള സഹജീവിയെ സമഭാവനയോടു കൂടി, ബഹുമാനിച്ചു കൊണ്ട് കഥാപാത്രം ഉണ്ടാക്കുക, അതുപോലെ തന്നെ കഥാപാത്രങ്ങൾക്കുള്ള സംഭാഷണങ്ങൾ എഴുതുക എന്നുള്ളതാണ് വേണ്ടതെന്ന് അവതാരകൻ പറഞ്ഞപ്പോൾ അജു തിരിച്ച് തനിക്ക് വളരെ പേർസണൽ സ്പേസിൽ വേറൊരാളെ ബോഡി ഷെയിം ചെയ്ത് സംസാരിക്കാവോ എന്ന് ചോദിച്ചു.
പൊളിറ്റിക്കൽ കറക്ട്നെസ്സ് ഓരോ വ്യക്തിയുടെയും പേർസണൽ സ്പേസിന് അനുസരിച്ച് മാറികൊണ്ടിരിക്കുമെന്നും ഒരാളെ പൊതു വേദിയിൽ ഇരുന്ന് ബോഡി ഷെയിം ചെയ്യാൻ പാടില്ല എന്നുമായിരുന്നു അവതാരകന്റെ മറുപടി.
Content Highlight: Aju Varghese says he didn’t feel bad when he was body-shamed