| Tuesday, 25th January 2022, 10:43 pm

വിനീതിനൊപ്പമുള്ള കോളേജ് ചിത്രം പങ്കുവെച്ച് അജു വര്‍ഗീസ്; ദര്‍ശന എവിടെയെന്ന് കമന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ ആദ്യസംവിധാന സംരഭത്തിലൂടെ സിനിമലോകത്തേക്ക് എത്തിയ നടനാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ കുട്ടുവായി പ്രേക്ഷകരെ ചിരിപ്പിച്ച അജുവിനെ പിന്നീട് തട്ടത്തിന്‍ മറയത്തിലേക്ക് എത്തിയപ്പോഴും വിനീത് കൂടെ കൂട്ടി. പിന്നീട് വന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലും അവസാനം പുറത്തിറങ്ങിയ ഹൃദയത്തിലും അജുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.

കോളേജ് പഠനകാലത്തെ സൗഹൃദം ഇരുവരും ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ പഴയ കോളേജ് കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് അജു വര്‍ഗീസ്. കൂട്ടുകാരുമൊപ്പമുള്ള ഈ ചിത്രത്തിലും വിനീതിനൊപ്പം തന്നെയാണ് അജു നില്‍ക്കുന്നത്.

ചിത്രത്തിനൊപ്പം ‘ഞങ്ങള്‍ ഇവിടെയുണ്ടായിരുന്നു’ എന്നാണ് അജു കുറിച്ചിരിക്കുന്നത്. ദര്‍ശന എവിടെ എന്നാണ് പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുന്നത്. ‘സത്യം പറ ഹൃദയത്തിലെ ഹിന്ദി പാട്ടുകാരന്‍ വിനീത് ശ്രീനിവാസനും കൂട്ടുകാരന്‍ അജു വര്‍ഗീസുമല്ലേ. ഇനി നിങ്ങളുടെ കൂട്ടുകാരി ആയ ആ യൂട്യൂബറെ കണ്ട് പിടിക്കണം,’ എന്നാണ് മറ്റൊരു കമന്റ്.

അതേസമയം വിനീതിന്റെ പുതിയ ചിത്രം ഹൃദയം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ജിമ്മി എന്ന ഫോട്ടോഗ്രാഫറെയാണ് അജു അവതരിപ്പിച്ചത്.

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.


Content Highlight: aju varghese facebook post with vineeth sreenivasan

Latest Stories

We use cookies to give you the best possible experience. Learn more