ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ അജു വർഗീസ്. വിനീതിന്റെ വർക്ക് നല്ല ഫാസ്റ്റാണെന്നും അത്ര സ്പീഡിൽ പണി എടുക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും അജു വർഗീസ് പറഞ്ഞു. അഭിനയിക്കുമ്പോൾ ഒരു ഷോട്ട് കഴിഞ്ഞാൽ അടുത്ത ആളുടേത് എടുക്കുന്നത് വരെ റെസ്റ്റ് എടുക്കാമെന്നും അസിസ്റ്റന്റ് ആകുമ്പോൾ അതിന് കഴിയില്ലെന്നും അജു കൂട്ടിച്ചേർത്തു.
അതുകൊണ്ട് തന്നെ ആ സമയത്തുള്ള വിനീത് എന്ന ഡയറക്ടറെ തനിക്ക് ഇഷ്ട്ടമായില്ലെന്നും അജു കൂട്ടിച്ചേർത്തു. താൻ ആവശ്യമില്ലാത്ത പണിക്ക് പോയിട്ടാണെന്നും തന്നോട് വരണ്ട എന്ന് പറഞ്ഞതാണെന്നും അജു കൈരളി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയപ്പോൾ വിനീതിന്റെ സ്വഭാവം മാറി ദേഷ്യപ്പെട്ടു എന്നൊന്നുമല്ല. അവന്റെ വർക്ക് നല്ല ഫാസ്റ്റാണ്. എനിക്ക് അത്ര സ്പീഡിൽ വർക്ക് ചെയ്യാൻ താത്പര്യം ഇല്ല. നടന്മാരാകുമ്പോൾ നമുക്കൊരു ഷോട്ട് എടുത്താൽ മറ്റേയാളുടെ ഷോട്ടിലേക്ക് പോകുമ്പോൾ നമ്മൾ ഫ്രീയാണ്. നമ്മൾക്ക് റിലാക്സ് ചെയ്തിരിക്കാം.
അസിസ്റ്റൻറ് ആയിരിക്കുമ്പോൾ എല്ലാ ഷോട്ടിലും, ഷോട്ട് ഇല്ലാത്തപ്പോഴും പണിയാണ്. അത് വല്ലാത്ത ഒരു പണിയാണ്. ആ സമയത്തുള്ള ഡയറക്ടറെ എനിക്ക് അത്ര ഇഷ്ട്ടമായിട്ടില്ല. ഞാന്‍ ആവശ്യം ഇല്ലാത്ത പണി എടുക്കാന്‍ പോയതാണ് അത്. എന്നോട് ആ പണിക്ക് വരേണ്ടെന്ന് പറഞ്ഞതാണ്. ദുബായ്‌യില്‍ ആയിരുന്നു ഷൂട്ട് നടന്നത്. വിദേശയാത്ര താത്പര്യപെടുന്ന ആളല്ല ഞാന്‍.
പക്ഷേ എന്റെ സുഹൃത്താണ് സിനിമയുടെ പ്രൊഡ്യൂസര്‍. ഹെലന്‍ സിനിമയിലെ ഹീറോ ആയ നോബിൾ ബാബു തോമസാണ്. കോളേജില്‍ ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. ഞാന്‍ സത്യത്തില്‍ വിചാരിച്ചത് മോണിറ്ററിന്റെ അടുത്ത് പോയി ഇരുന്നാല്‍ മതി എന്നാണ്,’ അജു വർഗീസ് പറഞ്ഞു.
അജു ഏതോ ഹിന്ദി സിനിമയുടെ മേക്കിങ് വീഡിയോ കണ്ടിട്ടാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായതെന്നാണ് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന വിനീത് പറയുന്നത്.
‘ഏതോ ഹിന്ദി പടത്തിന്റെ എ.ഡിമാരൊക്കെ മോണിറ്ററിന്റെ മുന്നില്‍ ഇരിക്കുന്നത് ഒരു മേക്കിങ് വീഡിയോ കണ്ടിട്ടുണ്ട് അവന്‍. അങ്ങനെയാകും ഇവിടെയും എന്ന് കരുതിയാണ് അജു വന്നത്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Aju Varghese about the situation of Vineeth’s assistant director