|

ഞാന്‍ ഒട്ടും എന്‍ജോയ് ചെയ്യാതെ അഭിനയിച്ച സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടനാണ് അജു വര്‍ഗീസ്. തുടക്ക കാലങ്ങളില്‍ ഹാസ്യ നടനായി മാത്രം തിളങ്ങിയ അജു പിന്നീട് സീരിയസ് കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചിരുന്നു.

ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തില്‍ നയന്‍താര, നിവിന്‍ പോളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയില്‍ അജു വര്‍ഗീസും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തതിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ ഉണ്ടായ മാറ്റത്തെ കുറിച്ചും, ഈ സിനിമ താന്‍ ആസ്വാദിക്കാതെയാണ് അഭിനയിച്ചതെന്നും പറയുകയാണ് അജു വര്‍ഗീസ്. ലൈഫ് നെറ്റ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തതിന് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ ദേഷ്യപ്പെടുന്ന സ്വഭാവം മാറിയെന്നും ഒരുപാട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ലെന്ന് അദ്ദേഹത്തിന് മനസിലായെന്നും അജു പറയുന്നു. താന്‍ ഒട്ടും ആസ്വദിക്കാതെ അഭിനയിച്ച സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമയെന്നും ലൊക്കേഷനില്‍ ഷൂട്ട് ചെയ്യാനുള്ള പൈസയും അനുവാദവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നും അജു വര്‍ഗീസ് പറയുന്നു.
സീന്‍ നല്ലരീതിയില്‍ ഷൂട്ട് ചെയ്യുക എന്നതിലുപരി എത്രയും പെട്ടന്ന് എടുത്തു തീര്‍ക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നതെന്നും അജു കൂട്ടിചേര്‍ത്തു.

‘ലവ് ആക്ഷന്‍ ഡ്രാമ ഡയറക്റ്റ് ചെയ്തതിന് ശേഷം അയാളുടെ ദേഷ്യമൊക്കെ പോയി. ക്ഷമ പഠിച്ചു. ദേഷ്യപ്പെട്ട് കഴിഞ്ഞപ്പോള്‍ അവന് മനസിലായി കാണും കാര്യം നടക്കില്ല, കുറച്ചുകൂടെ വൈകുകയേ ഉള്ളൂ എന്ന്. എനിക്കും, ധ്യാനിനും, വിശാഖിനുമൊക്കെ അത് ഒരു വലിയ ലേര്‍ണിങ് ആയിരുന്നു. ഞാന്‍ ഒട്ടും എന്‍ജോയ് ചെയ്യാതെ അഭിനയിച്ച ഒരേ ഒരു സിനിമ ലവ് ആക്ഷന്‍ ഡ്രാമയാണ്. കാരണം ഷോട്ടിന് നില്‍ക്കുന്ന സമയത്ത് വിശാഖ് വന്ന് ചെവിയില്‍ പറഞ്ഞിട്ട് പോകും, അഞ്ച് ലക്ഷം രൂപ വേണം അവിടെ പെര്‍മിഷന് കിട്ടാന്‍. എന്നിട്ടാണ് എനിക്ക് ഡയലോഗ് തരുന്നത്.

അപ്പോഴേക്കും ഷോട്ടും റെഡിയാകും. അത് കൊണ്ട് ഈ ഷോട്ട് റെഡിയായാല്‍ ഇവിടെ എന്‍ജോയ് ചെയ്യാന്‍ എനിക്ക് സമയമില്ല. അപ്പോള്‍ ആ സീന്‍ നന്നായി ചെയ്യാം എന്നല്ല ചിന്തിച്ചിരുന്നത്. യഥാക്രമം അങ്ങനെ വന്നപ്പോള്‍ ഒരു സൈഡില്‍ ഷൂട്ട് നടക്കുക എന്നുള്ളതിന് മാത്രം ആയിപോയി പ്രാധാന്യം. അത് കൊണ്ട് എന്തെങ്കിലും ആവട്ടേ എന്ന് വെച്ചാണ് ഞാന്‍ ഒരോ ഷോട്ടും ചെയ്ത് കൊണ്ടിരുന്നത്,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese about  and Dhyan sreenivasan

Latest Stories

Video Stories