സിനിമയിൽ പലപ്പോഴും റേപ്പ് സീനുകൾ നോർമലൈസ് ചെയ്ത് കാണിക്കുന്നുണ്ടെന്ന് നടൻ അജു വർഗീസ്. സിനിമയിൽ റേപ്പ് ചെയ്യുന്ന സീനുകൾ കാണിക്കുമ്പോൾ പലപ്പോഴും പൂക്കൾ എറിഞ്ഞും, ഫെയ്ഡ് ഔട്ട് ആയും, നിലവിളിയിലും കാണിച്ചു വിടുമ്പോൾ അതിലൊന്നും ഇൻഫർമേഷൻ പാസാകുന്നില്ലെന്ന് അജു പറഞ്ഞു.
പൂക്കൾ എറിഞ്ഞിട്ട് സീൻ കാണിക്കുമ്പോൾ ഇത് ഇത്രയേ പറ്റുള്ളൂ എന്ന തെറ്റായ ഫീഡ്ബാക്ക് ആളുകൾക്ക് കിട്ടുമെന്നും അതിന്റെ മറുവശം സെൻസർ ചെയ്തിട്ടാണെങ്കിലും കാണിക്കണമെന്നും അജു കൂട്ടിച്ചേർത്തു. നടൻ സാബുമോൻ ഒരു മാധ്യമ ചർച്ചയിൽ റേപ്പ് സീൻ കാണിക്കുന്നതിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിജ്ഞാനപ്രദമായി തോന്നിയതിനെ അടിസ്ഥാനത്തിലാണ് അജു ഈ കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
‘സാബുമോൻ എന്ന ആക്ടർ സിനിമയിൽ റേപ്പ് സീൻ കാണിക്കുന്നതിനെ കുറിച്ച് ഒരു മീഡിയയിൽ ചർച്ചചെയ്തത് വളരെ ഇൻഫർമേറ്റീവ് ആയിട്ട് എനിക്ക് തോന്നി. അദ്ദേഹം പറയുന്നത് ഞാൻ കോട്ട് ചെയ്യുന്നതല്ല, ആശയം മാത്രം ഞാൻ പറയുകയാണ്. സിനിമയിൽ റേപ്പ് ചെയ്യുന്ന സീനുകൾ കാണിക്കുമ്പോൾ പലപ്പോഴും പൂക്കൾ എറിഞ്ഞും, ഫെയ്ഡ് ഔട്ട് ആയും, നിലവിളിയിലും കാണിച്ചു വിടുമ്പോൾ അതിലൊന്നും ഇൻഫർമേഷൻ പാസാകുന്നില്ല.
അതിന്റെ ദാരുണമായിട്ടുള്ള മറുവശം ക്രൂരമായിരിക്കും. ഏതൊരു ജൻഡർ ആണെങ്കിലും അതിന് ഇരയാകുന്നത് അത്രത്തോളം ദാരുണമായിട്ടാവും. ചിലപ്പോൾ ഹെഡ് ഇഞ്ചുറി, മൂക്ക്, കണ്ണിന് പരിക്ക് തുടങ്ങിയതാവാം. ഇത് കാണിച്ചാൽ ആളുകൾക്കും മനസിലാവും ഇത് ഇത്രയും ഉണ്ടോ, ഇത് ചെയ്യരുത് എന്ന്.
സാബുച്ചേട്ടന്റെ ചോദ്യമാണ് പൂക്കൾ എറിഞ്ഞിട്ട് സീൻ കാണിക്കുമ്പോൾ ഇത് ഇത്രയേ പറ്റിയിട്ടുള്ളു എന്ന തെറ്റായ ഫീഡ്ബാക്ക് കൂടെ കൊടുക്കുന്നില്ലേ എന്ന്. അതൊരു പ്രസക്തമായുള്ള ചോദ്യമായിട്ട് എനിക്ക് തോന്നി. സോഷ്യൽ മീഡിയയിൽ ഞാൻ കണ്ടതാണ്. പലപ്പോഴും ഇത് നോർമലൈസ് ചെയ്ത് ഭീതി കുറച്ചാണ് നമ്മൾ കാണിക്കുന്നത്.
സെൻസർ ചെയ്തിട്ടാണെങ്കിലും അത് എന്താണെന്ന് അറിഞ്ഞാൽ അല്ലേ ആളുകൾക്ക് അത് മനസ്സിലാവൂ. ഇത് കാണാൻ വരുന്ന ആളുകൾക്ക് തെറ്റായ ഒരു ഇൻഫർമേഷൻ അല്ലെ കൊടുക്കുന്നത്. എന്താണ് റേപ്പ് എന്നുള്ളത് സിമ്പിൾ ആയിട്ടുള്ള ഒരു ആക്ട് ആണെന്ന രീതിയിൽ പാസ് ചെയ്യുന്നത് തെറ്റല്ല. പലസ്ഥലങ്ങളിലും അത് ഗ്ലോറിഫൈ ആയിട്ടാണ് കാണിക്കുന്നത്. ഹീറോയിക് പരിവേഷം കൊടുക്കും. പല സോഷ്യൽ മീഡിയ ചാനലിലും അത് കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,’ അജു വർഗീസ് പറഞ്ഞു.
Content Highlight: Aju varghees says that rape scenes are often normalized in movies