പൂവൻ കോഴി സാക്ഷിയായ കേസ് ഇനി സിനിമ; നായകൻ അജു വർഗ്ഗീസ്
1993 ൽ കാസർഗോഡ് ബദിയടുക്ക ദേവലോകത്ത് നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവൻ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. സംഭവത്തെ ആസ്പദമാക്കി “ടേക്ക് ഓഫ്”എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ പി.വി. ഷാജികുമാർ എഴുതിയ ‘സാക്ഷി ‘ എന്ന കഥയാണ് സിനിമയാകുന്നത്.
അജു വർഗീസ് നായകനാവുന്ന ഈ കോമഡി ഇൻവെസ്റ്റിഗേഷൻ- ബഡ്ഡി കോപ്പ് ചിത്രം, മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റായ രാഹുൽ ആർ. ശർമ്മ സംവിധാനം ചെയ്യുന്നു. പി.വി. ഷാജികുമാർ തന്നെ തിരക്കഥയെഴുതുന്നു. കന്യക ടാക്കീസ്,ടേക്ക് ഓഫ്,പുത്തൻ പണം, ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി.വി. ഷാജികുമാർ. കാസർഗോഡ് മംഗലാപുരം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പി.ആർ.ഒ -എ എസ് ദിനേശ്.
ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷങ്ങൾക്ക് ശേഷമാണ് അജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം . വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്. ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്ശന് വീണ്ടും പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.
ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്, നീരജ് മാധവ്, നീത പിള്ള, അര്ജുന് ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.
Content Highlight: Aju varghees new movie