‘വർഷങ്ങൾക്ക് ശേഷം’ എന്ന വിനീത് സംവിധാനം ചെയ്ത സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ അജു വർഗീസ്. തന്റെ ഗുരുവായ വിനീതിന്റെ പടത്തിൽ അഭിനയിക്കാൻ പോകുമ്പോൾ കഥ ചോദിക്കാറില്ലെന്നും വർഷങ്ങൾക്ക് ശേഷം സിനിമയിലും അതുപോലെ ആയിരുന്നെന്നും അജു പറഞ്ഞു.
‘വർഷങ്ങൾക്ക് ശേഷം’ എന്ന വിനീത് സംവിധാനം ചെയ്ത സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ അജു വർഗീസ്. തന്റെ ഗുരുവായ വിനീതിന്റെ പടത്തിൽ അഭിനയിക്കാൻ പോകുമ്പോൾ കഥ ചോദിക്കാറില്ലെന്നും വർഷങ്ങൾക്ക് ശേഷം സിനിമയിലും അതുപോലെ ആയിരുന്നെന്നും അജു പറഞ്ഞു.
താൻ ഡബ്ബ് ചെയ്തപ്പോൾ നിവിൻ പോളിയുടെ കുറച്ച് സീൻ കണ്ടെന്നും സിനിമയിൽ ഒരു എക്സ്റ്റന്റഡ് കാമിയോ റോളാണ് അദ്ദേഹത്തിന്റേതെന്നും അജു കൂട്ടിച്ചേർത്തു. ലവ് ആക്ഷൻ ഡ്രാമയിൽ ദിനേശന്റെ ഷോ ആയിരിക്കുമെന്ന് താൻ പറഞ്ഞിരുന്നെന്നും ഇതിലും നിവിന്റെ ഷോ ഉണ്ടാകുമെന്നും അജു പറയുന്നുണ്ട്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ എന്റെ ഗുരുവിന്റെ സിനിമയിൽ പോകുമ്പോൾ കഥ ചോദിക്കാറില്ല. വർഷങ്ങൾക്ക് ശേഷം സിനിമയുടെ കഥ പോലും ചോദിച്ചിട്ടില്ല. പുള്ളി പറയാൻ റെഡിയാണ്. ഞാൻ ചോദിക്കാൻ നിന്നില്ല. ഞാൻ ഡബ്ബ് ചെയ്തപ്പോൾ എനിക്ക് കൂടുതലും കോമ്പിനേഷൻ ഉണ്ടായിരുന്നത് ധ്യാൻ-പ്രണവിന്റെ സീനിലായിരുന്നു.
പ്രണവുമായിട്ട് അധികം സംസാരമില്ലായിരുന്നു. ധ്യാൻ ആയിട്ടായിരുന്നു ഡയലോഗ് ഉണ്ടായിരുന്നത്. പിന്നെ ഞാൻ ഡബ്ബ് ചെയ്യുമ്പോൾ നിവിന്റെ കുറച്ച് സീൻ കണ്ടു. കുറച്ച് സീൻ മാത്രമേ നിവിൻ അതിൽ ഉള്ളൂ. എക്സ്റ്റന്റഡ് കാമിയോ റോളാണ്. ധ്യാനും നിവിനും എന്നെ ഒരുപാട് അതിൽ എൻഗേജ് ചെയ്യിപ്പിച്ചു.
നിവിൻ എന്നെ ഒരുപാട് ചിരിപ്പിച്ചു. ഞാൻ ലവ് ആക്ഷൻ ഡ്രാമയിൽ ദിനേശന്റെ ഷോ ആയിരിക്കും എന്നാണ് പറഞ്ഞത്. അതുപോലെ ഈ സിനിമയിൽ ഉള്ള സ്ഥലങ്ങളിൽ നിവിൻ പോളിയുടെ ഷോ ഉണ്ടാകും. ടീസറിൽ കണ്ടപോലെ നിവിന്റെ ഷോ ഉണ്ടാകും. ധ്യാൻ അതിൽ മികച്ച നടനം കാഴ്ചവച്ചിട്ടുണ്ട്,’ അജു വർഗീസ് പറഞ്ഞു.
ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്. ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.
ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.
Content Highlight: Aju varghees about nivin pauly’s role in varshangalkk shesham