ഹാസ്യ നടനായി കരിയർ തുടങ്ങിയ നടനാണ് അജു വർഗീസ്. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അജു എപ്പോഴും ശ്രമിക്കാറുണ്ട്. ഹെലൻ, കേരള ക്രൈം ഫയൽസ് വെബ് സീരീസ് തുടങ്ങിയവയിലെ അജുവിന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.
ഹാസ്യ നടനായി കരിയർ തുടങ്ങിയ നടനാണ് അജു വർഗീസ്. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അജു എപ്പോഴും ശ്രമിക്കാറുണ്ട്. ഹെലൻ, കേരള ക്രൈം ഫയൽസ് വെബ് സീരീസ് തുടങ്ങിയവയിലെ അജുവിന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.
‘ഒരു സിനിമയെ നമ്മൾ ഇപ്പോൾ ഒ.ടി.ടി സിനിമയാണെന്ന് പറയാറില്ലേ. അത് സത്യമാണ്. ചില സിനിമകൾ ടി.വിയിൽ കാണുമ്പോൾ നമ്മൾ കരുതാറില്ലേ ഇതെന്തുകൊണ്ട് പരാജയപ്പെട്ടു എന്ന്. ആ സിനിമകൾ ടിവിയിൽ നമുക്ക് നല്ല വർക്കാവും. അതിന്റെ കാരണം ഫോർമാറ്റിലുള്ള വ്യത്യാസമാണ്.
വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ വേണ്ടപ്പോൾ നമുക്ക് നിർത്താമെന്നും അവിടെ സിനിമ കുറച്ചുകൂടെ ലൈവ് ആണെന്നും അജു പറയുന്നു. തിയേറ്ററിൽ പരാജയപ്പെട്ടപ്പോൾ തനിക്ക് ഒരുപാട് വിഷമം തോന്നിയ ചിത്രമാണ് ജോജു നായകനായ ഇരട്ടയെന്നും എന്നാൽ ആ സംവിധായകന്റെ അടുത്ത പടം ഷാരുഖ് ഖാൻ ആണ് നിർമിക്കുന്നണെന്നും അജു പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
ഒരു പ്രേക്ഷക സമൂഹത്തിനോടൊപ്പം ഇരുന്ന് നമ്മുടെ മറ്റു തിരക്കുകൾ ഒക്കെ മാറ്റിവെച്ചിട്ടാണ് തിയേറ്ററിൽ ഇരുന്ന് നമ്മൾ സിനിമകൾ കാണുന്നത്. അവിടെ സിനിമയിലെ എൻഗേജ്മെന്റ് കുറച്ച് കുറഞ്ഞാൽ നമുക്ക് മുഷിപ്പ് തോന്നും. ചിലപ്പോൾ ലാഗ് അടിക്കാൻ തുടങ്ങും.
എന്നാൽ വീട്ടിലിരുന്നു കാണുമ്പോൾ നമ്മുടെ ലോകം ലൈവാണ്. അവിടെ നമുക്ക് സിനിമ നിർത്തേണ്ടപ്പോൾ നിർത്താം. അവിടെ ലാഗൊക്കെ അങ്ങ് പോവും. അങ്ങനെ എത്രയോ സിനിമകളുണ്ട്.
ഉദാഹരണത്തിന് തിയേറ്ററിൽ പരാജയപ്പെട്ടപ്പോൾ എനിക്ക് വലിയ സങ്കടം തോന്നിയ ഒരു സിനിമയാണ് ഇരട്ട. എത്ര എക്സ്ട്രീം ബ്രില്ല്യന്റ് വർക്ക് ആയിരുന്നു അത്.
ആ സംവിധായകന്റെ അടുത്ത പടം നിർമിക്കുന്നത് ഷാരുഖ് ഖാൻ ആണെന്നാണ് ഞാൻ കേട്ടത്. അത് എന്തുകൊണ്ട് സംഭവിക്കുന്നു,’അജു വർഗീസ് പറയുന്നു.
Content Highlight: Aju Vargese Talk About Iratta Movie