ആ ഉദ്ദേശത്തോടെയാണ് ഞാൻ സിനിമയിൽ വന്നത് എന്നാൽ ഇപ്പോൾ അങ്ങനെയൊരു ആഗ്രഹമില്ല: അജു വർഗീസ്
Entertainment
ആ ഉദ്ദേശത്തോടെയാണ് ഞാൻ സിനിമയിൽ വന്നത് എന്നാൽ ഇപ്പോൾ അങ്ങനെയൊരു ആഗ്രഹമില്ല: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th July 2024, 12:15 pm

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അജു വർഗീസ്. ഹാസ്യ താരമായി കരിയർ തുടങ്ങിയ അജു സീരിയസ് വേഷങ്ങളും തനിക്ക് കഴിയുമെന്ന് തെളിയിച്ച നടൻ കൂടെയാണ്.

അജു വർഗീസ് പ്രധാന വേഷത്തിൽ എത്തിയ ഗഗനചാരി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. അരുൺ ചന്തു സംവിധാനം ചെയ്ത ചിത്രം ഒരു സയൻസ് ഫിക്ഷൻ സിനിമയാണ്.

 

സിനിമയിലേക്ക് വരാൻ തനിക്ക് പ്രചോദനമായത് മോഹൻലാലും മമ്മൂട്ടിയുമാണെന്നും മലയാളത്തിലെ മറ്റ് സീനിയർ താരങ്ങളും തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും അജു വർഗീസ് പറഞ്ഞു. താനും വിനീത് ശ്രീനിവാസനും ഒന്നിച്ച് പഠിച്ചവരാണെന്നും കോളേജ് കലാത്താണ് സിനിമയോടുള്ള ആഗ്രഹം തുടങ്ങിയതെന്നും അജു കൂട്ടിച്ചേർത്തു. സിനിമ വികടനോട് സംസാരിക്കുകയായിരുന്നു താരം.

സിനിമയിലോട്ട് വരാൻ പ്രധാനമായും എന്നെ സ്വാധീനിച്ചത് മോഹൻലാൽ സാറും മമ്മൂട്ടി സാറുമാണ്. അതുപോലെ നെടുമുടി വേണു സാർ, കെ.പി.എ.സി.ലളിതാമ്മ, ജഗതി ശ്രീകുമാർ സാർ ഇവരൊക്കെയാണ് എനിക്ക് പ്രചോദനമായത്.

അതുപോലെ തന്നെയാണ് തമിഴ് സിനിമയിലെ കമൽ സാർ, വടി വേലു സാർ അതുപോലെ റഹ്മാൻ സാറും ഇളയരാജ സാറുമെല്ലാം. കോളേജിൽ പഠിക്കുമ്പോൾ സെക്കന്റ്‌ ഇയറിലാണ് ഞാനത് തിരിച്ചറിയുന്നത്. എന്റെ താത്പര്യം സിനിമയാണെന്ന് ഞാനപ്പോൾ വീട്ടിൽ പറഞ്ഞു.

സിനിമയിൽ എന്തെങ്കിലും ആവണമെന്നായിരുന്നു എന്റെ ആഗ്രഹം. വിനീത് ശ്രീനിവാസൻ എന്റെ ബാച്ചിൽ ആയിരുന്നു പഠിച്ചിരുന്നത്. ഹൃദയം സിനിമ ഷൂട്ട്‌ ചെയ്ത കോളേജിലാണ് ഞാൻ പഠിച്ചത്. അതുകൊണ്ട് ഞാൻ അവനോട് ഇടയ്ക്കിടക്ക് അതിനെ കുറിച്ച് പറയുമായിരുന്നു.

സംവിധായകനോ എഴുതുക്കാരനോ ആവനായിരുന്നു എന്റെ താത്പര്യം. പക്ഷെ അത് നടന്നില്ല. പക്ഷെ എനിക്കിപ്പോൾ ആ ആഗ്രഹമില്ല. ജീവിതം എന്നെ അത് പഠിപ്പിച്ചു. ഒരു സിനിമയിൽ ഞാൻ ട്രൈ ചെയ്ത് നോക്കി. വിനീതിന്റെ തന്നെ ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ഞാൻ സഹ സംവിധായകനായിരുന്നു. അപ്പോഴാണ് ഞാൻ അത് എത്രത്തോളം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് തിരിച്ചറിയുന്നത്,’അജു വർഗീസ് പറയുന്നു.

 

Content Highlight: Aju Vargese Talk About His Film Career