| Friday, 1st September 2017, 9:54 am

'എന്റെ സ്‌ക്രീന്‍ പൊട്ടിയ ഫോണ്‍ ഉപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലയത്' : നടിയുടെ പേരുവെളുപ്പെടുത്തിയതിനെക്കുറിച്ച് അജുവര്‍ഗീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജീവിതത്തിലാദ്യമായാണ് പൊലീസ് കേസില്‍പ്പെടുന്നതെന്ന് നടന്‍ അജുവര്‍ഗീസ്. ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തതിന്റെ പേരില്‍ കേസില്‍പ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” സ്‌ക്രീന്‍ പൊട്ടിയ ഫോണ്‍ ഉപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായതെന്നാണ് അജു പറയുന്നത്. “പഴയ ആളുകള്‍ പറയാറില്ലേ പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് നല്ലതല്ലെന്ന്. എന്റെ സ്‌ക്രീന്‍ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്.” വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അജു പറയുന്നു.

സുഹൃത്ത് എന്ന രീതിയിലാണ് നടിയുടെ പേരുവെളിപ്പെടുത്തിയതെന്നും അജു പറയുന്നു. “സുഹൃത്തിനെ പേരല്ലേ നമ്മള്‍ വിളിക്കൂ. അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കും.” അദ്ദേഹം പറഞ്ഞു.


Also Read: മോദിപ്രഭാവം ഉണ്ടായിരുന്നു; കേരളത്തിലെ ഇടതുയുവാക്കള്‍ പോലും അതില്‍പ്പെട്ടെന്നും സി.പി.ഐ.എം നേതാവ്


സിനിമയില്‍ ഇനി സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ പരാമര്‍ശം തങ്ങള്‍ക്കൊക്കെ തിരിച്ചറിവാണെന്നും അജു വര്‍ഗീസ് പറഞ്ഞു.

“അഡല്‍ട്ട് കോമഡി പ്രയോഗിക്കാതെ ഞങ്ങളും സൂക്ഷിക്കുന്നു. ധ്യാനിന്റെ സ്‌ക്രിപ്റ്റില്‍ അത്തരം പരാമര്‍ശങ്ങളൊന്നുമില്ലായിരുന്നു. നീരജിന്റെ തിരക്കഥയില്‍ ഒന്നു രണ്ടെണ്ണമുണ്ടായിരുന്നത് അവന്‍ തന്നെ നീക്കി. സിറ്റുവേഷന്‍ കോമഡി ഉള്ളപ്പോള്‍ പരാമര്‍ശങ്ങള്‍ അത്തരത്തില്‍ വേണ്ട.” അജു പറയുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ പേരുപരാമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിട്ടതിനു പിന്നാലെയാണ് അജുവര്‍ഗീസിനെതിരെ കേസുവന്നത്.

We use cookies to give you the best possible experience. Learn more