| Friday, 12th April 2024, 11:46 am

ഞാനൊരു ലെജൻഡറി ആക്ടർ ആവില്ലെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു, ഇനി എന്റെ ശ്രദ്ധ അതിലാണ്: അജു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അജു വർഗീസ്. ഹാസ്യ താരമായി കരിയർ തുടങ്ങിയ അജു സീരിയസ് വേഷങ്ങളും തനിക്ക് കഴിയുമെന്ന് തെളിയിച്ച നടൻ കൂടെയാണ്.

എന്നാൽ താനൊരിക്കലും ഒരു ലെജൻഡറി ആക്ടർ ആവില്ലെന്നാണ് അജു പറയുന്നത്. അത് താൻ ഈയിടെയാണ് മനസിലാക്കിയതെന്നും കൂടുതൽ കാശ് ആരാണോ തരുന്നത് അവരുടെ സിനിമയിലാവും താൻ അഭിനയിക്കുകയെന്നും അജു പറഞ്ഞു. ഏഷ്യാനെറ്റ്‌ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അജു വർഗീസ്.

‘ഞാനൊരു കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ ആ കഥാപാത്രം മാത്രം എങ്ങനെയാണെന്ന് ചോദിക്കാൻ ശ്രമിക്കാറുണ്ട്. അയാളുടെ സംസാരം രൂപം ഇതെല്ലാം എങ്ങനെയാണെന്ന് അറിയാൻ ശ്രമിക്കും. പക്ഷേ ഒരു നിബന്ധന വയ്ക്കുകയാണെങ്കിൽ ആരാണ് എനിക്ക് കൂടുതൽ കാശു തരുക എന്നാണ് ഞാൻ നോക്കുക.

കാരണം ഞാൻ വളരെ വൈകി തിരിച്ചറിഞ്ഞു, ഞാനൊരിക്കലും ഇവിടുത്തെ ഒരു ലെജൻഡറി അഭിനേതാവാവൻ പോവുന്നില്ല എന്ന്. അപ്പോൾ പിന്നെ ഉള്ള സമയം ആരാണോ നല്ല കാശ് തരുക, അവരുടെ കൂടെ അഭിനയിക്കുക. മുമ്പൊക്കെ ഞാൻ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്, നല്ല കലാകാരൻ ആവൻ കഴിയുമെന്ന്.

പക്ഷെ അതൊന്നും എന്നെ കൊണ്ട് കഴിയില്ലായെന്ന് ഞാൻ വൈകി തിരിച്ചറിഞ്ഞു. ഈ അടുത്ത് വരെ ഞാൻ അതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷെ നമുക്കൊരു ലിമിറ്റുണ്ട് അതിൽ കൂടുതൽ പറ്റില്ല. അതിനപ്പുറത്തേക്ക് എനിക്കെന്നെ പുഷ് ചെയ്യാൻ പറ്റില്ല. അപ്പോൾ ഉള്ള സമയം ഞാനൊന്ന് സമാധാനത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു,’അജു വർഗീസ് പറയുന്നു.

അതേ സമയം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷത്തിൽ അജു വർഗീസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: Aju Vargees Says That Now  He Give Priorit136 64y For Cash Not Characters

We use cookies to give you the best possible experience. Learn more