മലവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അജു വർഗീസ്. ഹാസ്യ താരമായി കരിയർ തുടങ്ങിയ അജു സീരിയസ് വേഷങ്ങളും തനിക്ക് കഴിയുമെന്ന് തെളിയിച്ച നടൻ കൂടെയാണ്.
ഒരു സിനിമ അനൗൺസ് ചെയ്താൽ താൻ ഇപ്പോഴും അവസരങ്ങൾ ചോദിക്കാറുണ്ടെന്നും അത്തരത്തിൽ കൂടുതൽ അവസരങ്ങൾ തന്നിട്ടുള്ളത് തന്റെ സുഹൃത്തുക്കളാണെന്നും അജു പറയുന്നു.
ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ കാശിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നും പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷത്തിൽ അഭിനയിച്ചപ്പോഴും കുറെ കാശ് കിട്ടിയെന്നും അജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അജു.
‘ഒരു സിനിമ അനൗൺസ് ചെയ്താൽ ഞാൻ ഇപ്പോഴും അവസരങ്ങൾ ചോദിക്കാറുണ്ട്. എന്റെ കൂട്ടുകാരാണ് എനിക്ക് കൂടുതൽ അവസരങ്ങൾ തന്നിട്ടുള്ളത്. അല്ലാതെ തന്നിട്ടുള്ളത് വളരെ കുറവാണ്. ചില സിനിമകളിൽ അഭിനയിച്ചതിനു ശേഷം പ്രതിച്ഛായകളിലെല്ലാം മാറ്റം വന്നിട്ടുണ്ട്. പക്ഷെ അത് മാത്രമേ വന്നിട്ടുള്ളൂ.
അതുകൊണ്ട് വലിയ മെച്ചമൊന്നുമില്ല. ഇപ്പോൾ ഞാൻ എല്ലാ തീരുമാനവും മാറ്റി. ആരാണോ കൂടുതൽ കാശ് തരുന്നത്, ഞാൻ അവരുടെ സിനിമയിൽ അഭിനയിക്കും. ഇപ്പോൾ ഇറങ്ങിയ വർഷങ്ങൾക്ക് ശേഷത്തിൽ അഭിനയിച്ചപ്പോൾ അവൻ നല്ല കാശ് തന്നു.
വിനീതിന്റെ പടമായിട്ടും, വിശാൽ എന്റെ സുഹൃത്തായിട്ടും സത്യത്തിൽ നല്ല പൈസ തന്നു. അത് വളരെ വിചിത്രമാണ്. കാരണം കൂട്ടുക്കാരണല്ലോ ആദ്യം മുതലെടുക്കുക,’അജു വർഗീസ് പറയുന്നു.
Content Highlight: Aju Vargees Says That He Asked For Chances In Films