കൊച്ചി: വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും നിര്‍മിച്ച് ലെനിന് ബാലകൃഷ്ണന് സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21ന്റെ സെക്കന്റ് ലുക്ക് പുറത്ത്.
പാര്‍ട്ടി ഓഫീസില്‍ നില്ക്കുന്ന അജു വര്‍ഗീസിന്റെ കഥാപാത്രത്തിന്റെ ചിത്രമാണ് സെക്കന്റ് ലുക്ക്. അജു തന്നെയാണ് ഫേസ്ബുക്കിലുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.
നേരത്തെ ലെനയുടെ കഥാപാത്രത്തിന്റെ ലുക്കിനൊപ്പം വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജോജു ജോര്‍ജ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്, മാസ്റ്റര്‍ നന്ദന് രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
അഷ്കര്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപിസുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയുമാണ്.
കലാസംവിധാനം അരുണ്‍ പി. അര്ജുന്. മേക്കപ്പ്് റഷീദ് അഹമ്മദ്. വസ്ത്രാലങ്കാരം പ്രസാദ് ആനക്കര, പ്രൊഡക്ഷന്‍ കണ്ട്രോളര് – ശശി പൊതുവാള്, പി.ആര്.ഒ – എ.എസ്. ദിനേശ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ