നിലവിൽ മലയാളത്തിലെ ഹിറ്റ് മേക്കർ സംവിധായകരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ. തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗരാജ്യം, ഹൃദയം തുടങ്ങി അവസാനമിറങ്ങിയ വർഷങ്ങൾക്ക് ശേഷവും തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ധ്യാൻ ശ്രീനിവാസനെയും പ്രണവ് മോഹന്‍ലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. എന്നാൽ തിയേറ്ററില്‍ വലിയ വിജയമായ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
തന്റെ സിനിമകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് വിനീത് ശ്രീനിവാസനെന്നും ക്രിഞ്ച് എന്ന് പറയപ്പെടുന്ന സിനിമകളെല്ലാം അറിഞ്ഞുകൊണ്ടാണ് വിനീത് ചെയ്യുന്നതെന്നും അജു വർഗീസ് പറയുന്നു. വിനീതിന്റെ തീരുമാനത്തിലും കോൺഫിഡൻസിലും വിശ്വസിക്കുന്ന ഓഡിയൻസ് തിയേറ്ററിൽ വരുന്ന കാലത്തോളം ടിക്കറ്റുകൾ വിൽക്കപ്പെടുമെന്നും അജു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അജു വർഗീസ്.
‘മലർവാടി ചെയ്യുമ്പോഴും തട്ടത്തിൻ മറയത്ത് ചെയ്യുമ്പോഴും അദ്ദേഹത്തിന് കൃത്യമായ വ്യക്തതയുണ്ട്. പുള്ളി തന്നെ ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ‘ഞാനിപ്പോൾ ക്രിഞ്ച് എന്ന് പറയപ്പെടുന്ന സിനിമകളും കലകളും ചൂസ് ചെയ്യുന്നത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്.
എന്റെ കുട്ടികൾക്ക് ഒരു പ്രായമാകുന്നത് വരെ ഞാൻ അങ്ങനത്തെ സിനിമകളെ ചെയ്യുകയുള്ളൂ. അതിൽ ചിലപ്പോൾ റിപീറ്റേഷൻ ഉണ്ടായിരിക്കാം. ഈ പറയുന്ന ക്രിഞ്ച് ഉണ്ടായിരിക്കാം’ എന്ന്.
അദ്ദേഹത്തിന്റെ തീരുമാനത്തിലും കോൺഫിഡൻസിലും വിശ്വസിക്കുന്ന ഓഡിയൻസ് തിയേറ്ററിൽ വരുന്ന കാലത്തോളം ടിക്കറ്റുകൾ ചെലവാക്കപ്പെടും. പുള്ളി കഷ്ടപ്പെട്ടുണ്ടാക്കി നേടിയ സ്കിൽ നേടിയെടുത്ത ലൈസൻസ് ആണ്. അതിൽ ആർക്കും അഭിപ്രായം പറയാൻ പറ്റില്ല. പ്രേക്ഷകർക്ക് ഇഷ്ടമാണെങ്കിൽ യെസ്, അത്രയേയുള്ളൂ ,’അജു വർഗീസ് പറഞ്ഞു.
Content Highlight: Aju Varagese About Vineeth Sreenivasan Movies