അജ്മീര്‍: ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ സൗജന്യമായി നല്‍കി അതിന്റെ ഫോട്ടോയെടുക്കുകയും സെല്‍ഫിയെടുക്കുന്നതും നിരോധിച്ച് ഒരു ജില്ലാ കളക്ടര്‍. എന്‍.ജി.ഓകളോ മറ്റ് സംഘടനകളോ ഇനി സെല്‍ഫിയോ ഫോട്ടോയോ എടുക്കരുതെന്ന് അജ്മീര്‍ ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.
സാമൂഹ്യ അകലം പാലിക്കേണ്ടത് ഈ സമയത്ത് നിര്‍ബന്ധമാണ്. അതിനാല്‍ ഭക്ഷണം നല്‍കി അതിന്റെ ഫോട്ടോയെടുക്കുന്നതും സെല്‍ഫിയെടുക്കുന്നതും അജ്മീര്‍ ജില്ലയില്‍ നിരോധിച്ചിരിക്കുന്നുവെന്നാണ് കളക്ടറുടെ ഉത്തരവ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സാമൂഹ്യ അകലം പാലിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 188 പ്രകാരം കേസെടുക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച വരെ രാജസ്ഥാനില്‍ കുറഞ്ഞത് 463 കൊവിഡ് പൊസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ നല്‍കുന്ന സൂചന. കൊവിഡിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. ഇതിനായി അഞ്ചോ ആറോ ആഴ്ച സമയം ഇനിയും വേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.