| Sunday, 25th November 2018, 6:55 pm

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസ്; മലയാളിയായ സുരേഷ് നായര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: 2007 ലെ അജ്മീര്‍ സ്‌ഫോടനക്കേസില്‍ ഗുജറാത്തില്‍ മലയാളി അറസ്റ്റില്‍. കോഴിക്കോട് സുരേഷ് നായര്‍ എന്നയാളെയാണ് ഗുജറാത്ത് തീവ്രവാദവിരുദ്ധസേന അറസ്റ്റ് ചെയ്തത്.

എന്‍.ഐ.എയുടെ അന്വേഷണത്തില്‍ സുരേഷാണ് ബോംബ് കൈമാറിയതെന്ന് കണ്ടെത്തിയിരുന്നു. സുരേഷ് നായരെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍.ഐ.എ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ALSO READ: യഥാര്‍ത്ഥ ഭക്തരെ അറസ്റ്റ് ചെയ്തിട്ടില്ല, ശബരിമലയില്‍ ചിലര്‍ പ്രശ്‌നത്തിന് ശ്രമിക്കുന്നു; വിധി നടപ്പിലാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് സുപ്രീംകോടതിയിലേക്ക്

2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ഒളിവിലായിരുന്ന മൂന്ന് പേരില്‍ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരാണ് മറ്റ് രണ്ടുപേര്‍.

സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ആര്‍.എസ്.എസ് നേതാവ് അസീമാനന്ദ പങ്കാളിയാണെന്ന് നേരത്തേ എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ആര്‍.എസ്.എസ് നേതാക്കളായ അസീമാനന്ദും സുനില്‍ ജോഷിയുമാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും തന്നെക്കൊണ്ട് ചെയ്യിച്ചതാണെന്നും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ ദേവേന്ദ്ര ഗുപ്ത എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ കൃത്യമായി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതായി കാണിച്ച് അസീമാനന്ദിനെ പ്രത്യേക എന്‍.ഐ.എ കോടതി വെറുതെ വിടുകയായിരുന്നു.

WATCH THIS VIDEO:

” height=”410″ src=”https://www.youtube.com/embed/qQ0qfgl7shw” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen>

We use cookies to give you the best possible experience. Learn more