കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച ആറു കുട്ടികളെ ഏറ്റെടുത്ത് അജ്മാന്‍ ഭരണാധികാരി
Gulf
കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച ആറു കുട്ടികളെ ഏറ്റെടുത്ത് അജ്മാന്‍ ഭരണാധികാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st May 2020, 5:38 pm

അജ്മാന്‍: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച ആറ് കുട്ടികളെ ഏറ്റെടുത്ത് യു.എ.ഇയിലെ അജ്മാന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ ന്യുഎമി. സുഡാന്‍ പൗരനായ കുട്ടികളുടെ പിതാവ് മെയ് 18 നാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. പിതാവ് മരിക്കുന്നതിന് 23 ദിവസം മുമ്പ് കുട്ടികളുടെ അമ്മയും കൊവിഡ് മൂലം മരിച്ചിരുന്നു.

കുട്ടികളുടെ ജീവിതച്ചെലവ് പഠനച്ചെലവ് തുടങ്ങിയവ ഇനി അജ്മാന്‍ ഭരണാധികാരി നോക്കും. നാല് വയസ്സു മുതല്‍ 16 വയസ്സുവരെയ പ്രായമുള്ള സഹോദരങ്ങളാണ് ഈ കുട്ടികള്‍.

ഷാര്‍ജയിലെ അല്‍ തോവാനില്‍ ആയിരുന്നു കുട്ടികള്‍ ഇതുവരെ താമസിച്ചിരുന്നത്. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പിതാവിന്റെ ബന്ധുവിന്റെ കൂടെ അജ്മാനിലേക്ക് വരികയായിരുന്നു കുട്ടികള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക