| Thursday, 26th May 2022, 4:38 pm

സഞ്ജു രാഹുലിനെ പോലെ ഒരിക്കലും സെല്‍ഫിഷ് ഇന്നിംഗ്‌സ് കളിക്കില്ല

സ്പോര്‍ട്സ് ഡെസ്‌ക്

പണ്ടൊക്കെ സഞ്ജുവിന്റ കളി കാണുമ്പോള്‍ അവന്‍ കെ.എല്‍. രാഹുലിനെ പോലെ ‘ടീം തേഞ്ഞാലും വേണ്ടില്ല താന്‍ രക്ഷപെട്ടാല്‍ മതി’ എന്ന രീതിയില്‍ കളിച്ചിരുന്നുവെങ്കില്‍ എന്ന് ഒരുപാട് ആശിച്ചിരുന്നു.

പക്ഷെ സഞ്ജു സാംസണ്‍ എന്ന ക്രിക്കറ്ററെ അയാളാക്കിയ രാജസ്ഥാന്‍ റോയല്‍സ് എന്ന ടീമില്‍ 99% കളിയും അയാള്‍ക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് ടീമിന് വേണ്ടി ആയിരുന്നു അവന്‍ കളിച്ചിരുന്നത്.

സ്റ്റാറ്റ്‌സ് എടുത്തു നോക്കുമ്പോള്‍ രാഹുലിന് എല്ലാ സീസണിലും 400-600 റണ്‍സ് ഉണ്ട് ആവറേജ് കിടിലം. പക്ഷെ ഇംപാക്ട് വൈസ് ഇത്രയും റണ്‍ അടിച്ചു കൂട്ടിയിട്ടും ടീമിന് ഒരു ഉപകാരവും ഇല്ലാത്തൊരു പ്ലയെര്‍ രാഹുലിനേക്കാള്‍ മറ്റാരെങ്കിലും കാണുമോ എന്നെനിക്കറിയില്ല. (ചിലപ്പോള്‍ കഴിഞ്ഞ രണ്ട് സീസണിലായി ഇഷാന്‍ കിഷന്‍ കാണുമായിരിക്കും)

200+ റണ്‍ ചേസ് ചെയുമ്പോള്‍ ആദ്യ ബോള്‍ തന്നെ ഷോട്ട് കളിച്ചു ഔട്ട് ആകുന്നത് ആര്‍.സി.ബിക്കെതിരെ രാഹുല്‍ കളിച്ച ഇന്നിംഗ്‌സിനേക്കാള്‍ അന്തസ് കാണും.

കളി കാണാതെ വിലയിരുത്തുന്നവര്‍ സ്റ്റാറ്റ്‌സ് നോക്കി ഐ.പി.എല്ലില്‍ രാഹുലാണ് ഏറ്റവും മികച്ചവന്‍ എന്ന് വിലയിരുത്തിയേക്കാം. പക്ഷെ കളി നിരീക്ഷിക്കുന്നവര്‍ക്കറിയാം സ്റ്റാറ്റ്‌സ് വൈസ് ഈ ലീഗില്‍ രാഹുല്‍ ഒന്നുമല്ല എന്ന്.

ടി-20 ക്രിക്കറ്റ് എന്നത് റണ്‍സ് എത്ര അടിച്ചു എന്നല്ല, അത് വന്ന സാഹചര്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുക. ടീമിന് ഉപയോഗമില്ലാതെ റണ്‍ അടിച്ചു കൂട്ടിയിട്ട് എന്ത് കാര്യം.

ഒരു ഇന്റര്‍വ്യൂവില്‍ സഞ്ജു പറയുന്നുണ്ട് ഞാന്‍ ഇവിടെ വരുന്നത് ഇഷ്ടം പോലെ റണ്‍സ് അടിച്ചു കൂട്ടാനല്ല, ടീമിന് ഇമ്പാക്ട് ഉണ്ടാക്കുന്ന തരത്തില്‍ റണ്‍സ് അടിക്കാന്‍ ആണെന്ന്. ഇന്നലെ ഹര്‍ഷ ഭോഗ്ലെയും അത് സൂചിപ്പിച്ചു.

അടുത്ത കളി അയാള്‍ ആദ്യ ബോള്‍ തന്നെ സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റായേക്കാം, അതുമല്ലേല്‍ ഹസരങ്കയെ കടന്നാക്രമിക്കാന്‍ ശ്രമിച്ചു നേരത്തെ പോയേക്കാം.

പക്ഷെ അയാളുടെ ഭാഗത്തു നിന്ന് വലിയ സ്‌കോര്‍ ചേസിംഗില്‍ ഇമ്മാതിരി ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സ് ഉണ്ടാകുമെന്ന് കരുതാനേ വയ്യ.

സഞ്ജു സഞ്ജു ആയി തന്നെ തുടരാനാണ് ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നത്, അയാളുടെ സ്വാഭാവിക ഗെയിം കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അയാള്‍ ടൂര്‍ണമെന്റില്‍ ഉടനീളം കളിച്ചതും അതാണ്.

അല്ലെങ്കിലും തിരിച്ചറിവുകള്‍ ഉണ്ടാകുക അല്പം വൈകിയായിരിക്കും ടീം ഫസ്റ്റ് ബാക്കിയൊക്ക പിന്നീട്, ആ ആറ്റിറ്റിയൂഡ് കൊണ്ട് ഇന്റര്‍നാഷണല്‍ കരിയര്‍ എങ്ങുമെത്തിയില്ലെങ്കിലും സാരമില്ല.

അജ്മല്‍ നിഷാദ്‌

Content Highlight: Ajmal Nishad says Sanju Samson will never play selfish innings like KL Rahul

We use cookies to give you the best possible experience. Learn more