| Saturday, 21st May 2022, 8:38 am

രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയില്ലെങ്കിലും സന്തോഷം

സ്പോര്‍ട്സ് ഡെസ്‌ക്

അശ്വിന്‍ മൂന്നാം നമ്പര്‍ ഇറങ്ങിയ കളി ഒന്നും രാജസ്ഥാന്‍ ജയിച്ചിട്ടില്ല പോലും. അതുകൊണ്ട് ഇത്തവണ ഏഴാം നമ്പറില്‍ നിന്ന് വണ്‍ഡൗണിലേക്ക് സ്ഥാനക്കയറ്റം കൊടുക്കാതെ അഞ്ചാം നമ്പറിലേക്ക് കൊടുത്തു.

ബാക്കിയെല്ലാം ചരിത്രം.

തങ്ങളുടെ കളിക്കാരില്‍ വിശ്വസിക്കുക എന്ന സിംപിള്‍ ടെക്‌നിക് മാത്രമാണ് രാജസ്ഥാന്‍ ഫോളോ ചെയ്തത്.

12 കളിയില്‍ ടോസ് എതിരെ നിന്നിട്ടും അതില്‍ എട്ടിലും ജയിച്ചു കയറിയ ഈ ടീമിനെയും അതിന്റെ ക്യാപ്റ്റനെയും ഇപ്പോഴും കുറെ പേര്‍ക്ക് എങ്കിലും അംഗീകരിക്കാന്‍ മടി കാണും.

പക്ഷെ ടോസ് വിധി നിര്‍ണയിച്ച മത്സരങ്ങളില്‍ പോലും അവര്‍ പൊരുതി ജയിച്ചു.

കഴിഞ്ഞ മത്സരത്തില്‍ തന്നെ ആദ്യ ഓവറില്‍ 75 റണ്ണടിച്ച ടീമിനെ, 20 ഓവറില്‍ 150ല്‍ ഒതുക്കിയുള്ള തേരോട്ടം.

രാജസ്ഥാന്‍ റോയല്‍സ് കപ്പടിക്കുമോ എന്നറിയില്ല, ആത്മാര്‍ത്ഥമായി സപ്പോര്‍ട്ട് ചെയ്ത ഒരു ടീമും ഇതുവരെ കപ്പ് അടിച്ചിട്ടില്ല. ഇത്തവണയും അങ്ങനെ ആണെങ്കില്‍, ഇവര്‍ കിരീടം നേടിയില്ലായെങ്കില്‍ പോലും ഇതുവരെയെത്തിയതില്‍ സന്തോഷം, അഭിമാനം.

ഒരു മലയാളി പയ്യന്‍ നയിച്ചൊരു ടീം ഐ.പി.എല്ലിന്റെ സെമി ഫൈനല്‍ കളിക്കുന്നത് സ്വപ്‌നത്തിലെങ്കിലും നിങ്ങളാരെങ്കിലും കണ്ടിരുന്നോ?

ടീം ഗെയിമിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ സീസണിലെ രാജസ്ഥാന്‍.

അജ്മല്‍ നിഷാദ്‌/ മലയാളി ക്രിക്കറ്റ് സോണ്‍

Content Highlight: Ajmal Nishad about R Ashwin and Rajasthan Royals

We use cookies to give you the best possible experience. Learn more