നേരം എന്ന ചിത്രം ആദ്യം തന്നോടാണ് ഡിസ്കസ് ചെയ്തതെന്ന് നടൻ അജ്മൽ അമീർ. തുടക്ക സമയത്ത് നേരം ഒരു ഷോർട് ഫിലിമിന് പറ്റുന്ന സബ്ജക്ട് ആയിരുന്നെന്നും പിന്നീട് അൽഫോൻസും താനും പല കാര്യങ്ങളാൽ തിരക്കിൽ പെട്ട് പോയതുകൊണ്ട് ടച്ച് വിട്ട് പോയതിനാൽ ചിത്രം ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജ്മൽ അമീർ.
‘നേരം എന്ന ചിത്രം ആദ്യം അൽഫോൺസ് എന്നോടാണ് ഡിസ്കസ് ചെയ്തത്. ഞങ്ങൾ ചെയ്യാമെന്ന് കരുതിയ സിനിമയാണത്. ആദ്യം എന്നോട് കഥ പറഞ്ഞപ്പോൾ ചെറിയൊരു എലമെന്റ് മാത്രമാണുണ്ടായിരുന്നത്. ഇതൊരു ഷോർട് ഫിലിമിന് പറ്റുന്ന എലമെന്റാണ്, അത് കുറച്ചുകൂടി വലുതാക്കാൻ ഞാൻ പറഞ്ഞു.
അതിന് ശേഷം കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവൻ ഒരു ടീം ഉണ്ടാക്കി. അങ്ങനെ ഞങ്ങൾ തമ്മിലുള്ള ടച്ച് വിട്ടുപോയി. പിന്നെ ഞാൻ അവന്റെ ഉയാർച്ചയാണ് കണ്ടത്. നേരം, പ്രേമം ഒക്കെ വന്നു.
അവന്റെ ആ ഉയർച്ചയിൽ എനിക്ക് നല്ല സന്തോഷം ഉണ്ട്. ‘കോ’ സിനിമ കണ്ടിട്ട് അവൻ എന്നെ വിളിച്ചു,’ അജ്മൽ അമീർ പറഞ്ഞു.
അൽഫോൻസ് മലയാളം ഇൻഡസ്ട്രിയിൽ ഒരു ടീം ഉണ്ടാക്കിയെടുത്തപ്പോൾ താൻ തമിഴിൽ ഒരുപാട് വലിയ ചിത്രങ്ങൾ ആയിട്ട് തിരക്കിൽ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘നിവിനും അൽഫോൺസും ഒരു ഗാങ് ആയിരുന്നു. അവർ അവിടെ ഒരു സ്പേസ് ഉണ്ടാക്കിയെടുത്തപ്പോൾ ഞാൻ തമിഴിൽ കുറെ വലിയ പ്രോജക്റ്റുകൾ ചെയ്യുകയായിരുന്നു. അവിടെ ബിസിയായി പോയി. അവർ ഇവിടെ ഒരു സൈഡിൽ കൂടി ഡെവലപ്പ് ചെയ്തപ്പോൾ ഞാൻ മറ്റൊരു വശത്തുകൂടി പോകുകയായിരുന്നു,’ അജ്മൽ അമീർ പറഞ്ഞു.
Content Highlights: Ajmal Ameer on Alphonse Puthran