പ്രണയകാലം എന്ന ചിത്രത്തിലെ ഒരു വേനൽ പുഴയിൽ എന്ന ഗാനം മാത്രം മതി അജ്മൽ അമീർ എന്ന നടനെ മലയാളികൾക്ക് ഓർക്കാൻ. പ്രണയകാലം എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നുവെങ്കിലും ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടാൻ അജ്മലിന് സാധിച്ചു.
പ്രണയകാലം എന്ന ചിത്രത്തിലെ ഒരു വേനൽ പുഴയിൽ എന്ന ഗാനം മാത്രം മതി അജ്മൽ അമീർ എന്ന നടനെ മലയാളികൾക്ക് ഓർക്കാൻ. പ്രണയകാലം എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നുവെങ്കിലും ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടാൻ അജ്മലിന് സാധിച്ചു.
മാടമ്പി എന്ന മോഹൻലാൽ ചിത്രത്തിലും അജ്മൽ കയ്യടി നേടിയിരുന്നു. വേറെയും സിനിമകളിൽ ചെറിയ കഥാപാത്രമായി എത്തിയ അജ്മൽ 2 കൺട്രീസ് എന്ന സിനിമയിലെ തന്റെ വേഷത്തെ കുറിച്ച് സംസാരിക്കുകയാണ്.
താൻ വളരെ കൺഫ്യൂസിങ് ആയിട്ടുള്ള ഒരു അവസ്ഥയിൽ നിന്നപ്പോൾ ഉള്ള ചിത്രമായിരുന്നു ടു കൺട്രീസ് എന്നും സംവിധായകൻ ഷാഫി വിളിച്ചതുകൊണ്ടാണ് അഭിനയിക്കാൻ പോയതെന്നും അജ്മൽ പറയുന്നു. എന്നാൽ താത്പര്യത്തോടെയല്ല ആ വേഷം അഭിനയിച്ചതെന്നും പൈസ കിട്ടുന്നതുകൊണ്ടാണ് ആ സിനിമ ചെയ്തതെന്നും അജ്മൽ റെഡ് എഫ്.എമ്മിനോട് പറഞ്ഞു.
‘ഞാൻ വളരെ കൺഫ്യൂസിങ് ആയിട്ടുള്ള ഒരു അവസ്ഥയിൽ നിന്നപ്പോൾ ഉള്ള ചിത്രമായിരുന്നു ടു കൺട്രീസ്. ഡോക്ടർ ആയിട്ട് തുടരണോ അതോ സിനിമ മുന്നോട്ട് കൊണ്ടുപോകാനോ എന്ന സംശയത്തിൽ നിൽക്കുകയായിരുന്നു.
ആ സമയത്താണ് എനിക്ക് ആ ചിത്രത്തിലേക്കുള്ള ഓഫർ വരുന്നത്. അന്നെന്നെ ഷാഫി ഇക്കയാണ് വിളിക്കുന്നത്. എനിക്ക് ഇക്കയുടെ പടങ്ങൾ ഒക്കെ വളരെ ഇഷ്ടമായിരുന്നു. അപ്പോൾ ഇക്കയോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു ഇനി ചിത്രങ്ങൾ ചെയ്യുമ്പോൾ എന്നെ വിളിക്കണമെന്ന്. പുള്ളി വിളിക്കാമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ അത് ചെയ്യുന്നത്.
ആ കഥാപാത്രം ചെയ്യുന്നതിൽ ഞാൻ അത്ര സന്തോഷവാൻ ആയിരുന്നില്ല. പക്ഷെ ആ സമയത്ത് അവർ എനിക്ക് നല്ലൊരു തുക ഓഫർ ചെയ്തു. വളരെ കുറച്ച് വർക്ക് മാത്രമാണ് എനിക്ക് ആ സിനിമയിൽ ഉണ്ടായിരുന്നതും. എനിക്ക് ആ തുക ആവശ്യവുമായിരുന്നു. അതുകൊണ്ട് പോയി ചെയ്ത സിനിമയായിരുന്നു അത്. സിനിമ ആളുകൾ സ്വീകരിച്ചിരുന്നു. അതിലെ ഉല്ലാസ് എന്ന കഥാപാത്രം എനിക്ക് നല്ലൊരു മൈലേജ് തന്നതാണ്,’ അജ്മൽ അമീർ പറഞ്ഞു.
Content Highlight: ajmal Ameer About Two Countries Movie