'കുട്ടി തലൈയ്ക്ക്' ഇത് മൂന്നാം പിറന്നാള്‍; അദ്വികിന്റെ പിറന്നാളാഘോഷത്തിന് ആരാധകര്‍ പുറത്തിറക്കിയ സംഗീത വീഡിയോ വൈറലാകുന്നു
kolllywood
'കുട്ടി തലൈയ്ക്ക്' ഇത് മൂന്നാം പിറന്നാള്‍; അദ്വികിന്റെ പിറന്നാളാഘോഷത്തിന് ആരാധകര്‍ പുറത്തിറക്കിയ സംഗീത വീഡിയോ വൈറലാകുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd March 2018, 12:16 pm

തെന്നിന്ത്യന്‍ താരദമ്പതികളായ ശാലിനി-അജിത്തിന്റെ മകന്‍ അദ്വികിന്റെ മൂന്നാം പിറന്നാള്‍ ആഘോഷമാക്കി അജിത്ത് ആരാധകര്‍. സജീവമാകുന്നു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളോടൊപ്പം അദ്വികിനായി ആരാധകര്‍ തയ്യാറാക്കിയ സംഗീത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളില്‍ അദ്വികിന് ആശംസകളുമായുള്ള ബാനറുകള്‍ നിറഞ്ഞിട്ടുണ്ട്. പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി ട്വീറ്റുകളാണ് അദ്വികിനെത്തേടിയെത്തുന്നത്.

അജിത്ത് ശാലിനി ദമ്പതികള്‍ക്ക് അദ്വിക്, അനൗഷ്‌ക എന്നീ രണ്ടുമക്കളാണുള്ളത്.