| Sunday, 24th November 2019, 4:41 pm

പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അജിത് പവാര്‍; 'നമ്മള്‍ സുസ്ഥിരമായ സര്‍ക്കാരുണ്ടാക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ തിരിച്ചെത്തിക്കാന്‍ എന്‍.സി.പി ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരവേ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അജിത് പവാര്‍. ഉപമുഖ്യമന്ത്രിയായതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് അജിത് പവാര്‍ നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് വേണ്ടി സുസ്ഥിരമായൊരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കുമെന്നാണ് അജിത് പവാറിന്റെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ ട്വീറ്റിലൂടെ അജിത് പവാര്‍ മറ്റൊരു കാര്യം കൂടി വ്യക്തമാക്കുകയാണ്. തന്നോടൊപ്പമുണ്ടായിരുന്ന എം.എല്‍.എമാര്‍ ശരത് പവാറിനോടൊപ്പം നിലയുറപ്പിച്ചെങ്കിലും താന്‍ ബി.ജെ.പിയോടൊപ്പം തന്നെയാണ് ഇപ്പോഴും എന്നാണ് അജിത് പവാര്‍ പുതിയ ട്വീറ്റിലൂടെ പറയുന്നത്.

മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്ന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് നാളത്തേക്ക് മാറ്റിയത്. നാളെ 10:30 നാണ് കേസ് പരിഗണിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more