അജിത്ത് പവാര്‍ പഴയ കൂടാരത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍; തിരിച്ചു വരുന്നെങ്കില്‍ സ്വാഗതമെന്ന് എന്‍.സി.പി
national news
അജിത്ത് പവാര്‍ പഴയ കൂടാരത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍; തിരിച്ചു വരുന്നെങ്കില്‍ സ്വാഗതമെന്ന് എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 10:33 pm

ബി.ജെ.പിയോട് ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിഞ്ജ ചെയ്ത അജിത്ത് പവാര്‍ തിരികെ എന്‍.സി.പിയിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അജിത്ത് പവാര്‍ തിരികെ വരികയാണെങ്കില്‍ സന്തോഷമാണെന്നാണ് എന്‍.സി.പി പ്രതികരണം.

എന്‍.സി.പിയില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാന്‍ അജിത്ത് പവാറിന് സാധിച്ചിരുന്നില്ല. 54ല്‍ 50 എം.എല്‍.എമാരും എന്‍.സി.പി യോഗത്തില്‍ പങ്കെടുത്തതോടെയാണ് അജിത്ത് പവാര്‍ മടങ്ങാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് എന്‍.സി.പിയുടെ സ്വാഗതം. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മടങ്ങി വന്നാല്‍ സന്തോഷമെന്നാണ് എന്‍.സി.പി നേതാവ് ജയന്ത് പാട്ടീല്‍ പ്രതികരിച്ചത്.

നാല് എം.എല്‍.എമാര്‍ മാത്രം അജിത്ത് പവാറിനെ പിന്തുണക്കുന്ന ഈ സമയത്ത് ശിവസേനയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉള്ള എം.എല്‍.എമാര്‍ കൂറുമാറാന്‍ സാധ്യത കുറവാണ്. എന്‍.സി.പി എം.എല്‍.എമാരുടെ യോഗം ആരംഭിക്കുന്ന സമയത്ത് മുതിര്‍ന്ന എന്‍.സി.പി നേതാക്കള്‍ അജിത്ത് പവാറിനോട് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ