| Friday, 5th September 2014, 1:41 pm

'ഒരു മലയാളം കളര്‍ പട'വുമായി അജിത് നമ്പ്യാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പരസ്യരംഗത്ത് ശ്രദ്ധേയനായ അജിത് നമ്പ്യാര്‍ ചലച്ചിത്ര സംവിധായകനാകുന്നു. “ഒരു മലയാളം കളര്‍ പടം” എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും അജിത് നമ്പ്യാരാണ്.

പുതുമുഖമായ മനു ഭദ്രനാണ് നായകന്‍. “സീനിയേഴ്‌സ്”, “വെനീസിലെ വ്യാപാരി”, “എബിസിഡി” തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട അഞ്ജലിയാണ് നായിക.

തിരുവനന്തപുരത്തും സുന്ദരപാണ്ഡ്യപുരത്തുമായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന “ഒരു മലയാളം കളര്‍പടം” ബീമാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. സാഹിബ് ആണ് നിര്‍മ്മിക്കുന്നത്. കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

മനു ഭദ്രനും അഞ്ജലിക്കും പുറമേ ടീന, രജിത, ലിന്‍സ്, യുവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടാകും. പഴയകാല നടന്‍ ജോസും ഒരു മലയാളം കളര്‍പടത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി ഡി ശ്രീനിവാസന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ഇളയരാജ ഇന്ദീവരമാണ്.

Latest Stories

We use cookies to give you the best possible experience. Learn more