'മഹാരാഷ്ട്രയില്‍ കര്‍ഷകരുടേതുള്‍പ്പെടെ പ്രശ്‌നങ്ങളേറെ', ഇവ പരിഹിക്കാനാണ് സര്‍ക്കാരുണ്ടാക്കിയതെന്ന് അജിത് പവാര്‍
national news
'മഹാരാഷ്ട്രയില്‍ കര്‍ഷകരുടേതുള്‍പ്പെടെ പ്രശ്‌നങ്ങളേറെ', ഇവ പരിഹിക്കാനാണ് സര്‍ക്കാരുണ്ടാക്കിയതെന്ന് അജിത് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 9:21 am

മുംബൈ: ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം മൂലം പ്രതിസന്ധിയിലായ കര്‍ഷകരുടേതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ എന്‍.സി.പിയുടെ അജിത് പവാര്‍.

‘തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ആര്‍ക്കും സര്‍ക്കാരുണ്ടാക്കാനായില്ല. കര്‍ഷകരുടേതുള്‍പ്പെടെ ഒരുപാട് പ്രശ്‌നങ്ങളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. ഒരു സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ പരിഹരിക്കാനാവും. അതിനാലാണ് സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചത്. ‘, അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം എ.എന്‍.ഐയോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂെടയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും അധികാരമേറ്റത്.

എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ സഹോദരി പുത്രനാണ് അജിത് പവാര്‍.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഈ രാഷ്ട്രീയ നീക്കം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി-ശിവസേന ചര്‍ച്ചകള്‍ ഊര്‍ജിതമാവുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷത നീക്കത്തിനൊടുവിലാണ് ബി.ജെ.പിയും എന്‍.സി.പിയും കൈകോര്‍ക്കുന്നത്.

എന്‍.സി.പി നേതാവ് ശരദ് പവാറും നരേന്ദ്രമോദിയും ബുധനാഴ്ച്ച ദല്‍ഹിയില്‍ കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതേ യോഗത്തില്‍ തന്നെ അമിത്ഷായും നിര്‍മ്മലാ സീതാരാമനും പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ രാഷ്ട്രീയ നാടകത്തിന് ശരദ്പവാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ല.