| Saturday, 23rd November 2019, 9:42 am

'ഇത് എന്‍.സി.പിയുടെ തീരുമാനമല്ല, അജിത് പവാറിന്റെ മാത്രം തീരുമാനം; എന്‍.സി.പി ദേശീയ നേതൃത്വം അറിഞ്ഞിട്ടില്ല: ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള അജിത് പവറിന്റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് ശരദ് പവാര്‍. എന്‍.സി.പി നേതൃത്വം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും പവാര്‍ പറഞ്ഞു.

” അജിത് പവാറിന്റെ തീരുമാനം തികച്ചും വ്യക്തിപരമാണ്. ഇത്തരമൊരു തീരുമാനം എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ അറിവോടെയല്ല. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്”- ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയ എന്‍.സി.പിയുടെ നടപടിയില്‍ തങ്ങള്‍ക്ക് ആശ്ചര്യമല്ല തോന്നിയതെന്നും തങ്ങള്‍ ഞെട്ടിപ്പോകുകയാണെന്ന് ചെയ്തതെന്നുമാണ് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ മാധ്യമങ്ങളോട് പറഞ്ഞത്.

തങ്ങള്‍ക്ക് എന്‍.സി.പിയില്‍ നിന്ന് മറുപടി ലഭിച്ചേ തീരുവെന്നും സഞ്ജയ് ഝാ പറഞ്ഞിരുന്നു. തങ്ങളെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്‍.സി.പിയെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും വന്ന പ്രതികരണം. ഇതിന് പിന്നാലെയാണ് പവാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായി പവാര്‍ സംസാരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ലെന്ന് പവാര്‍ ഉദ്ദവ് താക്കറെയെ അറിയിച്ചതായാണ് സൂചന.

ഉപമുഖ്യമന്ത്രി അജിത് പവാറിന് 22 എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണയാണ് ലഭിച്ചതെന്നാണ് അറിയുന്നത്. ശിവസേനയുടെ ചില നേതാക്കളും ഇവര്‍ക്ക് പിന്തുണ നല്‍കിയതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more