| Saturday, 23rd November 2019, 12:10 pm

'ബി.ജെ.പിയുമായി സര്‍ക്കാരുണ്ടാക്കാന്‍ അജിത് പവാര്‍ എം.എല്‍.എ മാരുടെ ഒപ്പുകള്‍ ദുരുപയോഗം ചെയ്തു', ആരോപണവുമായി നവാബ് മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി- എന്‍.സി.പി സര്‍ക്കാര്‍ സാധ്യമായതിനു പിന്നാലെ ആരോപണവുമായി എന്‍.സി.പി നേതാവ് നവാബ് മാലിക്. എം.എല്‍.എമാരുടെ ഒപ്പ് അജിത് പവാര്‍ ദുരുപയോഗം ചെയ്‌തെന്നാണ് നവാബ് മാലിക് ആരോപിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറ്റന്‍ഡന്‍സിനു വേണ്ടി എം.എല്‍.എ മാരുടെ ഒപ്പുകള്‍ രേഖപ്പെടുത്തിയ കടലാസ് അജിത് പവാറിന്റെ കൈയ്യിലുണ്ടായിരുന്നെന്നും ഇതാണ് സത്യപ്രതിജ്ഞയ്ക്ക് സാധൂകരണവുമായി ഉപയോഗിച്ചതെന്നുമാണ് നവാബ് മാലിക് പറയുന്നത്. എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് നവാബ് മാലികിന്റെ പരാമര്‍ശം.

ഇതേ ആരോപണം കോണ്‍ഗ്രസും ഉന്നയിക്കുന്നുണ്ട്. എം.എല്‍.എമാരുടെ ഒപ്പുകളുള്ള കടലാസാണ് അജിത് പവാറിന്റെ കൈയ്യിലുള്ളത്. ഈ കത്ത് അജിത് പവാര്‍ ദുരുപയോഗം ചെയ്തതാണ്. അതിനാല്‍ തന്നെ ബി.ജെ.പിക്കു ഭൂരിക്ഷം തെളിയിക്കാന്‍ പ്രയാസവുമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് രാജു വഖ്മാരെ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ബി.ജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തി പരം മാത്രമാണെന്നാണ് എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞിരുന്നു. എന്‍.സി.പി നേതൃത്വം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും പവാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more