| Thursday, 2nd January 2020, 2:28 pm

അജിത് പവാറിന് ആഭ്യന്തരമില്ല; ലഭിച്ചത് മറ്റൊരു എന്‍.സി.പി നേതാവിന്; ആദിത്യ താക്കറെയുടെ വകുപ്പും തീരുമാനമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച മഹാരാഷ്ട്രാ മന്ത്രിസഭാ വിപുലീകരണത്തിനു പിറകേ പുതിയ മന്ത്രിമാര്‍ക്കുള്ള വകുപ്പുവിതരണത്തിന്റെ കാര്യത്തില്‍ ഏകദേശ ധാരണയായി. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ച എന്‍.സി.പി നേതാവ് അജിത് പവാറിന് ആഭ്യന്തര മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതെങ്കിലും അവസാന നിമിഷം അത് ധനകാര്യമായി മാറിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു എന്‍.സി.പി നേതാവ് അനില്‍ ദേശ്മുഖിനാണ് ആഭ്യന്തരം ലഭിക്കുക.

നേരത്തേ പ്രതീക്ഷിച്ചിരുന്നതുപോലെ ശിവസേനാ യുവനേതാവ് ആദിത്യ താക്കറെയ്ക്ക് പരിസ്ഥിതിയും ടൂറിസവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് ലഭിക്കുക പൊതുമരാമത്ത് വകുപ്പായിരിക്കും. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ചവാന് ധനകാര്യമോ റവന്യൂവോ കിട്ടുമെന്നാണു കരുതിയിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് നേതാവായ ബാലാസാഹേബ് തൊറാട്ടിനാണ് റവന്യൂ ലഭിക്കുക. എന്‍.സി.പി നേതാക്കളായ ജയന്ത് പാട്ടീലിന് ജലസേചനവും നവാബ് മാലിക്കിന് ന്യൂനപക്ഷ ക്ഷേമവുമാണു ലഭിക്കുക.

മറ്റു മന്ത്രിമാരും വകുപ്പുകളും:

  • ദിലീപ് വാല്‍സെ പാട്ടീല്‍ (എന്‍.സി.പി): തൊഴില്‍, എക്‌സൈസ്
  • ചവാന്‍ ഭുജ്ബാല്‍ (എന്‍.സി.പി): ഭക്ഷ്യ, സിവില്‍ സപ്ലൈസ്
  • എക്‌നാഥ് ഷിന്‍ഡെ (ശിവസേന): നഗര വികസനം
  • സുഭാഷ് ദേശായി (ശിവസേന) വ്യവസായം
  • നിതിന്‍ റാവത്ത് (കോണ്‍ഗ്രസ്)- ഊര്‍ജം
  • അമിത് ദേശ്മുഖ് (കോണ്‍ഗ്രസ്)- സ്‌കൂള്‍ വിദ്യാഭ്യാസം
  • യശോമതി താക്കൂര്‍ (കോണ്‍ഗ്രസ്)- വനിതാ-ശിശുക്ഷേമം
  • നവാബ് മാലിക് (എന്‍.സി.പി)- ന്യൂനപക്ഷ ക്ഷേമം
  • ജിതേന്ദ്ര അഹ്‌വാദ് (എന്‍.സി.പി) ഭവനനിര്‍മാണം

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more