മുംബൈ: അജിത്ത് പവാറിനെ തള്ളി എന്‍.സി.പി നേതാവ് ശരത് പവാര്‍. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് ഒറ്റക്കെട്ടായാണെന്നും ശരത് പവാര്‍ പറഞ്ഞു.
അജിത്ത് പവാറിന്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും ശരത് പവാര്‍ പറഞ്ഞു. ‘അജിത്ത് പവാറിന്റെ പ്രസ്താവന തെറ്റായതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണ്. അത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കും.’ ശരത് പവാര്‍ ട്വീറ്റ് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
താന്‍ എല്ലായിപ്പോഴും എന്‍.സി.പിയില്‍ തന്നെയായിരിക്കുമെന്നാണ് അജിത്ത് പവാര്‍ പറഞ്ഞത്. ശരത് പവാര്‍ തന്നെയാണ് തന്റെ നേതാവെന്നും അജിത്ത് ട്വീറ്റ് ചെയ്തിരുന്നു. അനുയായികള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും അജിത്ത് പറഞ്ഞിരുന്നു.
ബി.ജെ.പി-എന്‍.സി.പി സഖ്യത്തിനേ മഹാരാഷ്ട്രയില്‍ സ്ഥിരത കൊണ്ടുവരാന്‍ കഴിയൂ എന്നും അടുത്ത അഞ്ചുവര്‍ഷം ഈ സഖ്യം മഹാരാഷ്ട്ര ഭരിക്കുമെന്നും അജിത്ത് പറഞ്ഞിരുന്നു.
അതേസമയം, ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്ന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് നാളത്തേക്ക് മാറ്റിയത്. നാളെ 10:30 നാണ് കേസ് പരിഗണിക്കുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്‍.സി.പി നേതാവ് അജിത്ത് പവാറിന്റെ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.