മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ പിന്തുണയുണ്ടെന്ന് അജിത് പവാര്‍ പറഞ്ഞതുകൊണ്ടാണു തങ്ങള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചതെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ഒപ്പം ചേര്‍ന്നാല്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി പിന്തുണയുള്ള സ്ഥിരതയാര്‍ന്ന സര്‍ക്കാരാണു സംസ്ഥാനത്ത് ആവശ്യമെന്നും അജിത് പവാര്‍ പറഞ്ഞതായി ഫഡ്‌നാവിസ് പറഞ്ഞു.
സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഫഡ്‌നാവിസ് ഇക്കാര്യം പറഞ്ഞത്. ‘ബി.ജെ.പി-എന്‍.സി.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുന്‍പ് അജിത് പവാറിനൊപ്പമുള്ള ചില എം.എല്‍.എമാര്‍ എന്നോടു സംസാരിച്ചിരുന്നു. അവര്‍ അദ്ദേഹത്തിനുള്ള പിന്തുണ ഉറപ്പ് നല്‍കിയിരുന്നു.
സംസ്ഥാനത്തു കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമിച്ചെന്ന ആരോപണം തെറ്റാണ്. ബി.ജെ.പി ആരുമായും ധാരണയിലെത്തിയിരുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ രണ്ടരവര്‍ഷം മുഖ്യമന്ത്രിപദം ആവശ്യപ്പെട്ടിരുന്ന ശിവസേനയുമായി ചേര്‍ന്നു ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കുമായിരുന്നു.’- അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെയുമായുള്ള വ്യക്തിബന്ധത്തിന് ഇപ്പോഴും ഉലച്ചില്‍ തട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.