മുംബൈ: ബാങ്ക് അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന എന്‍.സി.പി നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും ശരദ് പവാറിന്റെ സഹോദരപുത്രനുമായ അജിത് പവാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു.
മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി കേസില്‍ അജിത് പവാറിന് പുറമെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, ജയന്ത് പാട്ടീല്‍ ഉള്‍പ്പെടെ 76 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സഹകരണ യൂണിറ്റുകളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കാതെ സഹകരണ പഞ്ചസാര ഫാക്ടറികള്‍ക്കും, സ്പിന്നിങ്ങ് മില്ലുകള്‍ക്കും, മറ്റു പ്രോസസിങ് യൂണിറ്റുകള്‍ക്കും മഹാരാഷ്ട്ര ബാങ്ക് അനധികൃതമായി വായ്പ നല്‍കി എന്നതാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അജിത് പവാറിന്റെ രാജി കാരണം വ്യക്തമായിട്ടില്ല. അജിത് പവാര്‍ പാര്‍ട്ടി വിടുന്നതിന്റെ സൂചനയാണിതെന്നും സംശയിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് എന്‍.സി.പി. നടത്തുന്ന റാലികളില്‍ പാര്‍ട്ടി കൊടിക്കുപുറമേ കാവിക്കൊടികളും ഉയര്‍ത്താനുള്ള അജിത് പവാറിന്റെ തീരുമാനത്തിനെതിരെ ശരദ് പവാര്‍ രംഗത്ത് വന്നിരുന്നു. പാര്‍ട്ടി തീരുമാനമല്ലെന്നും സ്വന്തം നിലയില്‍ അജിത് പവാര്‍ നടത്തിയ നീക്കമാണെന്നും ശരത് പവാര്‍ പറഞ്ഞിരുന്നു.